ജാതിമാറി വിവാഹം; നവദമ്പതികളെ ആക്രമിച്ചു; തട്ടിക്കൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

andhra-couple-4
SHARE

ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ ജാതിമാറി വിവാഹം കഴിച്ച ദമ്പതികളെ വാഹനം ആക്രമിച്ചു കീഴ്പെടുത്തി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രണ്ടുദിവസം മുമ്പുണ്ടായ ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഗുണ്ടൂര്‍ പിറങ്കിപുരത്തു രണ്ടു ദിവസം മുന്‍പാണ് ഈ അക്രമണമുണ്ടായത്. പ്രദേശത്തെ ചിത്തുവെന്ന യുവാവും കൗസല്യയെന്ന പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ പ്രണയത്തെ ഇരുവരുടെയും കുടുംബങ്ങള്‍ക്കും എതിര്‍പ്പായിരുന്നു. കൗസല്യയുടെ കുടുംബത്തിനായിരുന്നു എതിര്‍പ്പു കൂടുതല്‍. 

എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു ഇരുവരും കഴിഞ്ഞ ദിവസം വിവാഹം റജിസ്റ്റര്‍ ചെയ്തു. പിറകെ പൊലീസ് സ്റ്റേഷനിലെത്തി സംരക്ഷണം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു കുടുംബങ്ങളെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ പൊലീസ് പ്രശ്നങ്ങളുണ്ടാക്കിയില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം സംഭവിച്ചത് ഇതാണ്. കൗസല്യയുടെ ബന്ധുക്കളാണ് ആക്രമണത്തിനു പിറകിലെന്നു പൊലീസ് പറഞ്ഞു. ഇതുവരെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...