വീടിന് തീപിടിച്ച് സംസാരശേഷിയില്ലാത്ത യുവതി വെന്തു മരിച്ചു; കാരണം തേടി പൊലീസ്

speechless-woman-was-burnt-
SHARE

പാലക്കാട് മുതലമടയിൽ വീടിന് തീപിടിച്ച് സംസാരശേഷിയില്ലാത്ത യുവതി വെന്തു മരിച്ചു. കുറ്റിപ്പാടം കൃഷ്ണന്റെ മകള്‍ സുമയാണ് മരിച്ചത്. അപകടകാരണം വ്യക്തമായിട്ടില്ലെന്ന് കൊല്ലങ്കോട് പൊലീസ് അറിയിച്ചു. 

രാവിലെ പത്തിനാണ് മുതലമട കുറ്റിപ്പാടം സ്വദേശി കൃഷ്ണന്റെ വീടിനുള്ളിൽ നിന്ന് തീഉയരുന്നത് നാട്ടുകാര്‍ കണ്ടത്. തീകെടുത്താനുളള ശ്രമം തുടങ്ങിയപ്പോഴേക്കും ഒാട് മേല്‍ക്കൂര കത്തിയമര്‍ന്നു. വീടിനുളളിലായിരുന്നു കൃഷ്ണന്റെ മകള്‍ സുമ. സംസാരശേഷിയില്ലാത്ത സുമയെ രക്ഷിക്കാനായില്ല. കൃഷ്ണൻ രാവിലെ ജോലിക്ക് പോയിരുന്നു. അമ്മ രുഗ്മിണി വിവാഹ ചടങ്ങിൽ പങ്കെടുക്കാനും പോയി. സുമമാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട് അകത്ത് നിന്ന് പൂട്ടിയിരുന്നതായി പൊലീസ് പറയുന്നു. സുമ കിടന്നിരുന്ന മുറിയിൽ നിന്നാണ് തീപിടുത്തമുണ്ടായിട്ടുള്ളത്. 

സുമയുടെ വിവാഹ നിശ്ചയം മാര്‍ച്ചിലായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. ആത്മഹത്യയെന്ന് പ്രാഥമികമായി തോന്നാമെങ്കിലും ഫൊറന്‍സിക്കിന്റെ ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധനാഫലം വന്നാലെ എന്താണ് സംഭവിച്ചതെന്ന് സ്ഥിരീകരിക്കാനാകുവെന്ന് കൊല്ലങ്കോട് പൊലീസ് അറിയിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...