വീട് കുത്തിത്തുറന്ന് വീട്ടമ്മയുടെ സ്വർണ മാല കവർന്നു; നിരവധി വീടുകളിൽ മോഷണ ശ്രമം

house-theft-03
SHARE

ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ  വീട്ടമ്മയുടെ സ്വർണ മാല മോഷ്ടിച്ചു. മേഖലയിലെ നിരവധി വീടുകളിൽ മോഷണ ശ്രമം നടന്നു. ഒരേ സംഘമാണ് മോഷണത്തിന് പിന്നില്ലെന്ന് പൊലീസ്  വിലയിരുത്തൽ. പ്രതിക്കായി നെടുങ്കണ്ടം പൊലീസ് അന്വേഷണം തുടങ്ങി.

എഴുകുംവയൽ വിരുപ്പിൽ സുരേന്ദ്രന്റെ ഭാര്യ ശോഭയുടെ ഒന്നര പവന്റെ സ്വർണ്ണ മാലയാണ്  കവർന്നത്. രാത്രി ഒൻപതിനും പുലർച്ചെ നാലിനുമിടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന മോഷ്ടാവ് കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ശോഭയുടെ  മാല മോഷ്ടിച്ച് രക്ഷപെടുകയായിരുന്നു.

മേഖലയിലെ മറ്റ് വീടുകളിലും മോഷ്ടാവ് എത്തിയതായി നാട്ടുകാർ പറഞ്ഞു. മൂന്ന് വീടുകളിലെ പിറകു വശത്തെ വാതിൽ തകർക്കാനും ശ്രമം നടന്നു. പ്രദേശത്ത് പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

MORE IN Kuttapathram
SHOW MORE
Loading...
Loading...