കാറിൽ കടത്തിയ 13 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

ganja-hunt-in-vadakara
SHARE

വടകരയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 13.1 കിലോഗ്രാം കഞ്ചാവുമായാണ് രണ്ട് പേർ  പിടിയിലായത്. പതിമൂന്ന് കിലോഗ്രാം കഞ്ചാവാണ്  വടകര എക്സൈസ് സംഘം പിടിച്ചെടുത്തത്. മുഹമ്മദ് അജ്മൽ, ഷാഹുൽ ഹമീദ് എന്നിവരെയാണ് കഞ്ചാവ് കടത്തുന്നതിനിടയിൽ  പിടികൂടിയത്. വടകര ബൈപ്പാസിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രപ്രദേശിൽ നിന്ന് കർണാടക അതിർത്തിയിലൂടെ തീവണ്ടി മാർഗമാണ് കഞ്ചാവ് എത്തിച്ചത്.

മുമ്പും ഇവർ കഞ്ചാവ് കടത്തിയിരുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്. കേരളത്തിൽ ഇവർ കഞ്ചാവ് വിതരണം ചെയ്യുന്ന സ്ഥലങ്ങൾ സംബന്ധിച്ച് എക്സൈസിന് പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...