വടകരയില്‍ എടിഎമ്മുകളി‍ല്‍ തട്ടിപ്പ്; അന്വേഷണം ഊര്‍ജിതം

atm-fraud
SHARE

കോഴിക്കോട് വടകരയില്‍ എടിഎമ്മുകളി‍ല്‍ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. കഴിഞ്ഞ ദിവസം പിടിയിലായ രണ്ട് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. 

വടകരയിലെ രണ്ട് എടിഎമ്മുകളില്‍ നിന്നും അഞ്ച് ലക്ഷം രൂപ നഷ്ടമായിരുന്നു. ഫെബ്രുവരി മാസമായിരുന്നു തട്ടിപ്പ് നടന്നത്. ഈ കേസില്‍ ഉത്തരേന്ത്യക്കാരായ മുഖ്യപ്രതികളെ കണ്ടെത്താനായില്ല. എന്നാല്‍ ഇവരെ സഹായിച്ച രണ്ടുപേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. എടിഎമ്മുകളിലും താമസിച്ച ലോഡ്ജുകളിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മുഖ്യപ്രതികളെ പിടിക്കാന്‍ അടുത്ത ദിവസം പൊലീസ് ഇതര സംസ്ഥാനങ്ങളിലേക്ക് പോലും. പ്രദേശത്തെ കൂടുതല്‍ സി.സി ടിവി ദൃശ്യങ്ങളും പരിശോധനകള്‍ക്ക് വിധേയമാക്കും. തട്ടിപ്പ് നടന്നതോടെ ജനങ്ങള്‍ ആശങ്കയിലാണ്

MORE IN Kuttapathram
SHOW MORE
Loading...
Loading...