ക്ഷേത്രപരിസരത്തെ സിനിമ ചിത്രീകരണം തടഞ്ഞ 5 പേർ അറസ്റ്റിൽ

temple-shoot-arrest
SHARE

പാലക്കാട് കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്രപരിസരത്തെ സിനിമ ചിത്രീകരണം തടഞ്ഞതില്‍ അ​ഞ്ചുപേര്‍ അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ആഷിഷ് ഷിനു സല്‍മാന്‍ സംവിധാനം ചെയ്യുന്ന നീയാംനദി എന്ന സിനിമയുടെ ചിത്രീകരണമാണ് മുടങ്ങിയത്. ബിജെപി ബന്ധമുളളവരാണ് ചിത്രീകരണം തടഞ്ഞതെന്നും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിച്ചതായും സിനിമാ സംഘം പറഞ്ഞു. മതവികാരം വൃണപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് തടഞ്ഞതെന്നാണ് പ്രതിഷേധക്കാരുെട വിശദീകരണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് അഞ്ചുപേരെ അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

MORE IN Kuttapathram
SHOW MORE
Loading...
Loading...