ലോട്ടറി വില്‍പനക്കാരെ കബിളിപ്പിച്ച് പണം തട്ടുന്ന രണ്ടു പേർ പിടിയില്‍

lottery-fraud-04
SHARE

നിര്‍ധനരായ ലോട്ടറി വില്‍പനക്കാരെ കബിളിപ്പിച്ച് പണം തട്ടുന്ന രണ്ടു കള്ളന്‍മാര്‍ കൊല്ലം അഞ്ചലില്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ലോട്ടറി ടിക്കറ്റില്‍ കൃതൃമം കാട്ടി അഞ്ചലിലെ ഒരു ചെറുകിട കച്ചവടക്കാരിയില്‍ നിന്നു അയ്യായിരം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കുണ്ടറ മുളവന സ്വദേശികളായ സജീഷ്, സിജോയ് എന്നിവരാണ് കള്ളന്‍മാര്‍. പ്രതികള്‍ ഒട്ടേറെ പേരെ സമാനമായ രീതിയില്‍ കബിളിപ്പിച്ചിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നും പരിശോധിച്ച് വരികയാണ്. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.  ലോട്ടറി കച്ചവടക്കാരെ കബിളിപ്പിച്ച് പണം തട്ടുന്ന സംഘം കൊല്ലം ജില്ലയില്‍ സജീവമാണ്. വയോധികരായ ചെറുകിട കച്ചവടക്കാരാണ് ഇരകളില്‍ ഏറെയും. 

MORE IN Kuttapathram
SHOW MORE
Loading...
Loading...