ട്രയിനില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

trainwb
SHARE

കോഴിക്കോട് ട്രയിനില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി രമണിക്ക് സ്ഫോടക വസ്തുക്കള്‍ നല്‍കിയ സേലം ശങ്കരാപുരം സ്വദേശി സിലമ്പരശനാണ് അറസ്റ്റിലായത്. രമണി നേരത്തെയും ഇത്തരത്തില്‍ സ്ഫോടക വസ്തുക്കള്‍ കടത്തിയതായി പൊലിസ് കണ്ടെത്തി  ട്രയിനില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ കേരള പൊലിസിന്റെ പ്രത്യേക സംഘം തമിഴ്നാട്ടിലെ കട്പാടിയിലെത്തിയാണ് അന്വേഷണം 

നടത്തിയത്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ രമണിയുടെ വീട്ടിലും സംഘം പരിശോധന നടത്തി. രമണിക്ക് ഇത്തരത്തില്‍ സ്ഫോടക വസ്തുക്കള്‍ കൈമാറിയ ശങ്കരാപുരം സ്വദേശി സിലമ്പരശനാണ് അറസ്റ്റിലായത്.ഇതിനു മുന്‍പും രമണിക്ക് ഇയാള്‍ സ്ഫോടക വസ്തുക്കള്‍ കൈമാറിയിട്ടുണ്ട്.തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ട്രയിനില്‍ പടക്കങ്ങള്‍ നിര്‍മിക്കുന്നതിനായി സ്ഫോടക വസ്തുക്കള്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലേക്ക്  ഇങ്ങനെ കടത്തുന്നത് ആദ്യമായിട്ടാണെന്നാണ് രമണി മൊഴി നല്‍കിയിട്ടുള്ളത്. പാറമടകളിലേക്കും , കിണര്‍ നിര്‍മാണത്തിനുമൊക്കെയാണ് 

ഇത് എത്തിച്ചതെന്നാണ് രമണി പറയുന്നത്.എന്നാല്‍ ഇത് പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല.രമണിയുടെ ഭര്‍ത്താവിനും ഇക്കാര്യം അറിയാമായിരുന്നു.ഇയാളെ അറസ്റ്റു ചെയ്യാന്‍ ആവശ്യമായ തെളിവുലഭിച്ചിട്ടില്ല. കഴി‍ഞ്ഞമാസം 26ന് പുലര്‍ച്ചയായിരുന്നു ചെന്നൈ–മംഗലാപുരം എക്സ്പ്രസ് 

ട്രയിനില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് സീറ്റിടയില്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ കണ്ടത്. ട്രയിനിലെ ഡി.വണ്‍ കംപാര്‍ട്ട്മന്റില്‍ വച്ചായിരുന്നു ഇത്.പാലക്കാടു നിന്നുള്ള ആര്‍.പി.എഫിന്റെ പ്രത്യേക സ്ക്വാഡായിരുന്നു ട്രയിനില്‍ പരിശോധന നടത്തിയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...