കോൺഗ്രസ് എം.എൽ.എയുടെ ബന്ധു വെടിയേറ്റു മരിച്ചു; അന്വേഷണം

gun-shoot-death-rajasthan
SHARE

കോൺഗ്രസ് എം.എൽ.എ സന്തോഷ്‌ മിശ്രയുടെ ബന്ധു വെടിയേറ്റു മരിച്ചു. ബിഹാറിലെ തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയായിരുന്ന സഞ്ജീവ് മിശ്രയാണ് വെടിയേറ്റ് മരിച്ചത്.

  

ഇന്നലെ ബിഹാറിലെ സസാറാമിൽ വെച്ചായിരുന്നു സഞ്ജീവ്  മിശ്രയ്ക്ക് വെടിയേറ്റത്. ബൈക്കുകളിൽ എത്തിയ മൂന്നംഗ സംഘമാണ് സഞ്ജീവിന് നേരെ വെടിയുതിർത്തത്. താമസ സ്ഥലത്ത് നിന്ന് പുറത്തേക്ക് പോകുന്നതിനിടെയാണ് വെടിയേറ്റത്. സംഭവസ്ഥലത്തുനിന്നും ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു അന്ത്യം. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. വരുന്ന തദ്ദേശത്തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്ന സഞ്ജീവ്, സന്തോഷ് മിശ്രയ്ക്ക് വേണ്ടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനുമിറങ്ങിയിരുന്നു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതികളെ പിടിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ തിരച്ചിൽ തുടരുകയാണ്.അന്വേഷണത്തിന്റെ ഭാഗമായി സഞ്ജീവ് മിശ്രയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി ആശിഷ് ഭാർതിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

MORE IN Kuttapathram
SHOW MORE
Loading...
Loading...