ബാൻഡ് മേളത്തെ ചൊല്ലിതർക്കം; പ്ലസ് ടു വിദ്യാര്‍ഥികള്‍ ജാതി തിരിഞ്ഞ് ഏറ്റുമുട്ടി

chennai-students-1
SHARE

രാജ്യത്തെ ഞെട്ടിച്ചു തമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ ജാതി തിരിഞ്ഞ് ഏറ്റുമുട്ടി. സ്കൂളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ ബാന്‍ഡ് ഉപയോഗിച്ചതിനെ ചൊല്ലിയാണ് ഏറ്റുമുട്ടല്‍. കുട്ടിയെ ഗ്രൗണ്ടില്‍ വച്ച് ഒരുകൂട്ടം ആളുകള്‍ ഓടിച്ചിട്ടു തല്ലുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാധാരണ കശപിശയാണെന്നു കരുതുന്നവര്‍ക്കൊരു തിരുത്ത്. രാജ്യം ഏങ്ങോട്ടാണു പോകുന്നതെന്നതിന്റെ സൂചനയാണു തമിഴ്നാട്  തിരുവണ്ണാമലൈയിലെ  കീഴ്ചെന്നത്തൂര്‍ സര്ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നു പുറത്തുവരുന്നത്. സംഭവത്തെ കുറിച്ച്, കീഴ്ചെന്നത്തൂര്‍ പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. സ്കൂളില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആഘോഷമുണ്ടായിരുന്നു. ഇതില്‍ ഒരു വിഭാഗം ബാന്‍ഡ് മേളവും പാട്ടുമൊക്കെ നടത്തി.

ഇഷ്ടപെടാതിരുന്ന സ്കൂളിലെ മറ്റൊരുസംഘം  ബാന്‍ഡ് സംഘത്തിലെ കുട്ടിയെ അവസരം കിട്ടിയപ്പോള്‍ മര്‍ദിച്ചു. സ്കൂളില്‍ ഒതുങ്ങേണ്ട വിഷയത്തിനു ജാതി നിറം വന്നതു പെ‌‌ട്ടെന്നാണ്. മര്‍ദിച്ചവരും മര്‍ദനമേറ്റവരും ജാതിയുടെ പേരില്‍ സംഘടിച്ചു. പരസ്പരം പോര്‍വിളി തുടങ്ങി. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ  കാര്യങ്ങള്‍ കൈവിട്ടുപോയി. തുടര്‍ന്നു കുട്ടികളെയും രക്ഷിതാക്കളെയും കീഴ്ചെന്നത്തൂര്‍ പൊലീസ് വിളിച്ചുവരുത്തി. ഇരുവിഭാഗവും പരസ്പരം മാപ്പുപറഞ്ഞു. കുട്ടികളെ താക്കീതു ചെയ്തു വിട്ടയയ്ക്കുകയും ചെയ്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...