മകളുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശവും; 62കാരൻ അറസ്റ്റിൽ

arrestfather
SHARE

സ്കൂൾ വിദ്യാർഥിയായ മകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കുന്നത് പതിവാക്കിയ പിതാവ് അറസ്റ്റിൽ. 30 വർഷം യുഎഇയിൽ ഡിഫൻസ് അക്കാദമിയിൽ ജോലി ചെയ്ത ശേഷം 2020 സെപ്റ്റംബറിൽ ജോലി മതിയാക്കി നാട്ടിലെത്തിയ ആളാണ് അറസ്റ്റിലായത്. മൂന്നു വിവാഹം കഴിച്ച  62 വയസ്സുള്ള ഇയാള് ആദ്യ രണ്ടു ബന്ധവും വേർപെടുത്തിയിരുന്നു.

മൂന്നു ഭാര്യമാരിലും കൂടി 5 മക്കളുണ്ട്. വിദേശത്ത് ആയിരുന്നപ്പോൾത്തന്നെ മകൾക്ക് അശ്ലീല സന്ദേശം അയയ്ക്കുന്നത് നാട്ടിൽ എത്തിയ ശേഷവും തുടർന്നു. കുട്ടിയുടെ അമ്മ നിരവധി തവണ എതിർത്തെങ്കിലും വകവച്ചില്ല. വിവരം ചൈൽഡ് ലൈൻ പ്രവർത്തകർ കിളിമാനൂർ പൊലീസിനു കൈമാറിയതിനെത്തുടർന്ന്  ഇൻസ്പെക്ടർ കെ.ബി.മനോജ്കുമാർ, എസ്ഐ: ടി.ജെ.ജയേഷ് എന്നിവർ പിതാവിനെ പിടികൂടുകയായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...