ടെറസിൽ ചെടിനനച്ച് 19കാരി; ചാടിയെത്തിയ അയൽവാസി വെടിവച്ച് കൊന്നു; പക

gun-shoot-death-rajasthan
SHARE

പ്രണയം നിരസിച്ചതിന് അയൽവാസിയായ 19കാരിയെ വെടിവച്ച് കൊന്ന് യുവാവ്. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. വീട്ടിലെ ടെറസിൽ ചെടികൾക്ക് വെള്ളമൊഴിച്ച് കൊണ്ട് നിൽക്കുകയായിരുന്ന അങ്കിത എന്ന യുവതിയെയാണ് അതിക്രമിച്ചെത്തിയ സുനിൽ എന്ന അയൽക്കാരൻ വെടിവച്ചത്.

പെൺകുട്ടിയുടെ വീടിന് പിന്നിലാണ് സുനിലിന്റെ വീട്. യുവതിയുടെ വീടിന്റെ ടെറസിലേക്ക് ചാടിയെത്തിയ പ്രതി നിറയൊഴിക്കുകയായിരുന്നു. ഈ സമയം യുവതിയുടെ വീട്ടിൽ സഹോദരി മാത്രമാണ് ഉണ്ടായിരുന്നത്. പലതവണ ഇയാൾ യുവതിയോട് പ്രണയം പറഞ്ഞിരുന്നു. എന്നാൽ യുവതി ഇത് നിരസിച്ചു. ഇതോടെയാണ് കൊല്ലാൻ ഇയാൾ തീരുമാനിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പോസ്മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...