മാനേജര്‍ എന്ന വ്യാജേന വിളിച്ചു; അധ്യാപികയുടെ 9 ലക്ഷം തട്ടി; പിടിയില്‍

online-bank-fraud-arrest
SHARE

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി കണ്ണൂര്‍ ടൗണ്‍ പൊലീസിന്‍റെ പിടിയില്‍. ഉത്തര്‍പ്രദേശുകാരനായ പ്രവീണ്‍ കുമാര്‍ സിങിനെ അറസ്റ്റ് ചെയ്തതു. അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒമ്പതു ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.

സംഭവം നടന്ന് ആറു മാസത്തിന് ശേഷമാണ് പ്രതികളില്‍ ഒരാളായ പ്രവീണ്‍ കുമാര്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നാണ് ഇയാള്‍ പൊലീസിന്‍റെ വലയിലാകുന്നത്. സംഘത്തിലെ രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്. പള്ളിക്കുന്ന് സ്വദേശിയായ അധ്യാപകയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒമ്പതു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. അന്വേഷണം തുടരുകയാണെന്നും സംഘത്തിലെ മറ്റുള്ളവരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

ബാങ്ക് മാനേജര്‍ എന്ന വ്യാജേനയാണ് ഫോണില്‍ വിളിച്ചത്. എടിഎം കാര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെന്ന് പറഞ്ഞ് അക്കൗണ്ട് നമ്പറും യൂസര്‍ നെയിമും പാസ് വേര്‍ഡും ചോദിച്ചു. സംശയമൊന്നും തോന്നാത്തതിനാല്‍ വിവിരങ്ങള്‍ കൈമാറി. തൊട്ടടുത്ത ദിവസങ്ങളിലായി ഒമ്പതു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...