ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്ക് നേരെ ആക്രമണം; പിന്നില്‍ തമിഴ്നാട്ടുകാരെന്ന് സൂചന

Lady-Attack-01
SHARE

പാലക്കാട് കഞ്ചിക്കോട് മണിയേരിയിൽ  ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീക്കുനേരെ ആക്രമണം. അമ്പത്തിരണ്ടുകാരിയായ സുശീലയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. തമിഴ്നാട്ടുകാരായ നാലംഗസംഘമാണ് മോഷണത്തിന് പിന്നിലെന്നാണ്  പ്രാഥമിക നിഗമനം

രാത്രി പതിനൊന്ന് മണിയോടെയാണ് സുശീലയുടെ ഈ ഒറ്റമുറി വീട്ടിൽ കവർച്ച സംഘമെത്തിയത്. വീടിൻ്റെ ഭിത്തി തകർത്ത് അകത്ത് കയറിയ പ്രതികൾ സുശീലയെ ബന്ദിയാക്കി. ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം ആവശ്യപ്പെട്ടു. നിലവിളിച്ച സുശീലയെ മർദിച്ച് അവശയാക്കിയശേഷം സ്വർണവുമായി കടന്നുകളയുകയായിരുന്നു. അയൽകാരാണ് സുശീലയെ ആശുപത്രിയിൽ എത്തിച്ചത്.

തമിഴ്നാട്ടുകാരെ കേന്ദ്രീകരിച്ചാണ് പൊലീസിൻ്റെ അന്വേഷണം. പരുക്കേറ്റ സുശീല പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...