നിലത്ത് വീണ ജാൻ ബീവിയുടെ തല ചുമരിൽ ഇടിപ്പിച്ചു; ക്രൂരകൊല; കൂസലില്ലാതെ പ്രതി

alex-gopan-03
SHARE

തിരുവനന്തപുരം തിരുവല്ലത്ത് വൃദ്ധയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റിൽ. വീട്ടുജോലിക്കാരിയുടെ ചെറുമകന്‍ അലക്സ് ഗോപനെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 78കാരിയായ ജാന്‍ ബീവിയെ അലക്സ് ക്രൂരമായി കൊലപ്പെടുത്തിയത് സ്വര്‍ണവും പണവും മോഹിച്ചാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് ജാൻ ബീവിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു.  മോഷണം പ്രഫഷണല്‍ സംഘമല്ല നടത്തിയതെന്ന് വ്യക്തമായതോടെ വീടിനോട് പരിചയമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. രണ്ടു തവണ ചോദ്യം ചെയത്തോടെ അലക്സ് കുറ്റസമ്മതം നടത്തി. 

ജാൻ ബീവിയുടെ മകനും ബന്ധുക്കളും  ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് അലക്സ് മോഷണത്തിനെത്തിയത്. തോട്ടി ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തുകയറി വൃദ്ധയുടെ സ്വർണമാല വലിച്ച് പൊട്ടിക്കാൻ ശ്രമിച്ചു.

നിലത്ത് വീണ ജാൻ ബീവിയുടെ തല ചുമരിൽ ഇടിപ്പിച്ചു ക്രൂരമായി കൊലപ്പെടുത്തി. മരിക്കുന്നതിന്  മുന്‍പ് കൈകൾ പിന്നിൽ കൂട്ടി പിടിച്ചശേഷം വളയും മോഷ്ടിച്ചത് പൊലീസിനോട് വിവരിക്കുമ്പോഴും പ്രതിക്ക് കുലുക്കമുണ്ടായില്ല. ജാൻ ബീവിയുടെ വീട്ടിൽ നിന്ന്‌ നേരത്തെയും പണം മോഷണം പോയിരുന്നെങ്കിലും ഇത് കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. 

മോഷ്ടിച്ച സ്വർണവും, അതില്‍ കുറച്ച് വിറ്റു കിട്ടിയ പണവും അമ്മ ജോലി ചെയ്യുന്ന ട്യൂട്ടോറിയൽ കോളേജ് കെട്ടിടത്തിൽ അലക്സ് ഒളിപ്പിച്ചു. കൂട്ടുകാരികളോടൊപ്പം കറങ്ങിനടക്കാനും ആഡംബര ജീവിതത്തിനുമാണ് അലക്സ് കൊലനടത്തിയും മോഷ്ണം നടത്തിയത്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. കൊലയില്‍ പശ്ചാത്താപമില്ലാത്ത പ്രതി പിടിയിലാകുമെന്ന് കരുതിയിരുന്നില്ലെന്ന് പൊലീസിനോട് പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...