‘ഭർത്താവ് സൂഹൃത്തിനൊപ്പം ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു’; 40–കാരിയുടെ പരാതി

ഭർത്താവിനും കുടുംബത്തിനുമെതിരെ മാനസിക, ശാരീരീക പീഡന പരാതിയുമായി യുവതി. അഹമ്മദാബാദിലാണ് നാൽപ്പതുകാരി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പരാതി നൽകിയിരിക്കുന്നത്. ഭർത്താവിന് പല സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഇതിന് പുറമെ ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന രീതി പിന്തുടർന്ന് അയാളുടെ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധം ചെലുത്താറുണ്ടെന്നും ആരോപിക്കുന്നു. മഹിള വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതിയുമായി സമീപിച്ചിരിക്കുന്നത്.

പരാതിയിൽ പറയുന്നത് ഇങ്ങനെ:  2004–ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പതിനൊന്ന് വയസുള്ള ഒരു മകനുമുണ്ട്. ജീവിതം നല്ലരീതിയിൽ തന്നെയാണ് മുന്നോട്ട് പോയിരുന്നത്. എന്നാൽ മൂന്ന് വര്‍ഷം മുമ്പ് ഭർത്താവിന് മറ്റ് രണ്ട് സ്ത്രീകളുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഇവർ കണ്ടെത്തി. ഇതോടെ ഇരുവരും തമ്മിൽ കലഹവും പതിവായി. ഇതിനിടെയാണ് ഭാര്യാ കൈമാറ്റത്തിന്‍റെ ഭാഗമായി സുഹൃത്തിനൊപ്പം ശാരീരിക ബന്ധത്തിനും നിര്‍ബന്ധിച്ചതെന്നാണ് ആരോപണം. ഇതിന് എതിർപ്പ് അറിയിച്ചതോടെ മോശക്കാരിയെന്ന് വിളിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിക്കുന്നു.