ഭാര്യയെ വച്ച് ചൂതാടി പലതവണ തോറ്റു; ഒടുവിൽ ആസിഡൊഴിച്ച് ഭർത്താവ്

gamwo
SHARE

ഭാര്യയെ വച്ച് ചൂതാടി ഭർത്താവ്. ചൂതാട്ടത്തിൽ തോറ്റപ്പോൾ ഒരുമാസത്തേയ്ക്കെന്ന കണക്കിനായിരുന്നു ജയിച്ചവർക്ക് ഭാര്യയെ വിട്ടുനൽകിയത്. ബീഹാർ സ്വദേശിയായ ഭർത്താവ് സോനു ഹരിജനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലം പ്രയോഗിച്ച് ഭാര്യയെ വിടുകയായിരുന്നു പ്രതി. മൂന്ന് തവണയായതോടെ ഭാര്യ ഇനി പോവുന്നില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് പോകാതിരുന്നതിന് പ്രതി ഭാര്യയുടെ മേൽ ആസിഡൊഴിക്കുകയും ചെയ്തു. ഭാര്യയെ ശുദ്ധയാക്കാനായിരുന്നു ദേഹത്ത് ആസിഡൊഴിച്ചതെന്ന വാദവുമുണ്ട്. ദേഹത്ത് ആസിഡ് വീണ് പൊള്ളലേറ്റതോടെ പുറംലോകം അറിയാതിരിക്കാൻ സോനു ഹരിജനും കുടുംബവും യുവതിയെ വീട്ടു തടങ്കലിൽ വെച്ചു. ആരുമറിയാതെ സ്വന്തം വീട്ടിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു യുവതി. 

ഭർത്താവിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവതി സ്വന്തം വീട്ടിലെത്തിയതോടെയാണ് പുറംലോകം ക്രൂരതയെ കുറിച്ചറിഞ്ഞത്. യുവതി വീട്ടിലെത്തി നടന്ന കാര്യങ്ങൾ അറിയിച്ചതോടെ യുവതിയുടെ കുടുംബം കേസ് നൽകി. യുവതി അപകടഘട്ടം തരണം ചെയ്തതായി പൊലീസ് അറിയിച്ചു. 

കേസ് നൽകിയതോടെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...