മുൻകാമുകന്റെ ഭാര്യയുടെ മുടിവെട്ടി; കണ്ണിൽ ഫെവി ക്വിക്ക് ഒഴിച്ചു; യുവതിയുടെ കൊല്ലാക്കൊല

bihar-lady-attack
SHARE

കാമുകൻ വിവാഹം കഴിച്ച യുവതിയോട് ആദ്യരാത്രി കൊടും ക്രൂരത കാട്ടി കാമുകിയുടെ പ്രതികാരം. ബിഹാറിലെ നളന്ദ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. രണ്ടു ദിവസം മുൻപായിരുന്നു ഗോപാൽ റാം എന്ന യുവാവിന്റെ വിവാഹം. ഇതിന് മുൻപ്  സഹോദരിയുടെ സുഹൃത്ത് കൂടിയായ യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹാലോചന വന്നപ്പോൾ ആ ബന്ധം ഒഴിവാക്കി യുവാവ് മറ്റൊരു യുവതിയെ കല്യാണം കഴിച്ചു. 

ഈ വിവാഹത്തിൽ സന്തോഷപൂർവം തന്നെ മുൻകാമുകിയും പങ്കെടുത്തിരുന്നു. വിവാഹം  കഴിഞ്ഞ് ഭാര്യയ്ക്കും ബന്ധുക്കൾക്കുമൊപ്പം സ്വന്തം ഗ്രാമമായ മോറ തലാബിൽ എത്തിയ ഗോപാൽ റാമിനും കുടുംബത്തിനുമൊപ്പം മുൻകാമുകിയായ യുവതിയും ഉണ്ടായിരുന്നു. രാത്രി എല്ലാവരും ഉറങ്ങിയതിന് പിന്നാലെ മുറിയിലെത്തിയ യുവതി കാമുകന്റെ ഭാര്യയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

നവവധുവിന്റെ മുടികൾ മുറിക്കുകയും കണ്ണുകളിൽ ഫെവി ക്വിക്ക് ഒഴിച്ച് ഒട്ടിക്കുകയും ചെയ്തു. നിലവിളി കേട്ട് ഉണർന്ന ബന്ധുക്കൾ യുവതിയെ പിടിച്ചുമാറ്റി മുറിയിൽ പൂട്ടിയിട്ട ശേഷം പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു. ആശുപത്രിയിലെത്തിച്ച നവവധുവിന്റെ നില ഗുരുതരമല്ലെങ്കിലും കാഴ്ചശക്തി നഷ്ടമായേക്കാമെന്ന് ഡോക്ടർമാർ പറയുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...