പൊലീസിനെ വെട്ടിച്ച് 20 കിലോ കഞ്ചാവ് കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

ganja-arrest
SHARE

കോഴിക്കോട് പേരാമ്പ്ര കൂത്താളിയില്‍ കാറില്‍ കടത്തിയ ഇരുപത് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൈവള്ളി സ്വദേശി കെ.കിരണ്‍കുമാറാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.  

പേരാമ്പ്ര പൊലീസ് ഇന്നലെ രാത്രി കൂത്താളിയില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് ഈ കാര്‍ കുറ്റ്യാടി ഭാഗത്തുനിന്ന് പേരാമ്പ്രയിലേക്ക് വന്നത്. നിറുത്താതെ പോയ കാറിനെ പിന്‍തുടര്‍ന്ന് പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തുനിന്ന് പിടികൂടി. ഇതിനിടയില്‍ ഡ്രൈവര്‍ ഇറങ്ങിയോടി. കിരണിനെ മാത്രമാണ് പിടികൂടാനായത്. വാഹനം പരിശോധിച്ചപ്പോഴാണ് ഒരു ചാക്ക് നിറയെ കഞ്ചാവ് കണ്ടെത്തിയത്. മുപ്പത്തിമൂവായിരം രൂപയും പിടിച്ചെടുത്തു. ഓടി രക്ഷപ്പെട്ട കൂട്ടുപ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...