കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് പൊലീസ്; അറസ്റ്റ്

abin-murder14
SHARE

തൃശൂര്‍ കൊരട്ടിയില്‍ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചത്. സുഹൃത്തുക്കളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. 

കൊരടി തിരുമുടിക്കുന്നില്‍ വാടകയ്ക്കു താമസിക്കുന്ന മുപ്പത്തിമൂന്നുകാരന്‍ എബിന്‍ ഡേവിസാണ് കൊല്ലപ്പെട്ടത്. കൊരട്ടി കട്ടപ്പുറം, കാതിക്കുടം റോഡിലെ കനാലില്‍ രണ്ടു ദിവസം മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. എബിനും സുഹൃത്തുക്കളായ അനിലും വിജിത്തും ചേര്‍ന്ന് കൊരട്ടി കട്ടപ്പുറത്തെ ഷാപ്പില്‍ കയറി കള്ളു കുടിച്ചിരുന്നു. ഇതിനിടെ, അനിലന്റെ പഴ്സ് എബിന്‍ മോഷ്ടിച്ചു. ഇതേചൊല്ലി, വാക്കേറ്റവും ബഹളുവുമുണ്ടായി. അനിലും വിജിത്തും ചേര്‍ന്ന് എബിനെ മര്‍ദ്ദിച്ചവശനാക്കി. വാരിയെല്ലൊടിഞ്ഞ് ആന്തരികാവയവങ്ങളില്‍ തുളഞ്ഞു കയറി. അബോധാവസ്ഥയിലായ എബിനെ കനാലില്‍ തള്ളി ഇരുവരും മടങ്ങി. പുലര്‍ച്ചെ വീണ്ടുമെത്തി മരണം ഉറപ്പാക്കിയ ശേഷം ഇതരസംസ്ഥാനത്തേയ്ക്കു കടക്കാന്‍ ശ്രമിച്ചു. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ കൊരട്ടി പൊലീസിന്റെ വലയിലായി.

വിജിത്ത് എട്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അനിലാകട്ടെ കഞ്ചാവു വിറ്റതിന് പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. എബിനും ക്രിമിനല്‍ കേസിലെ പ്രതിയായിരുന്നു. കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...