കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; 3 പേർ അറസ്റ്റിൽ

pkg-kochiDrugs-1
SHARE

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. പനങ്ങാടും കുമ്പളത്തുമായി നടത്തിയ  പരിശോധനയിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി. ഇവരുടെ പക്കൽ നിന്ന്  5 ഗ്രാം MDMA കണ്ടെടുത്തു. 

ചേർത്തല സ്വദേശി ഡിക്സൺ, എഴുപുന്ന സ്വദേശി ഷാൽവിൻ,പൂച്ചാക്കൽ സ്വദേശി ഉദയൻ എന്നിവരാണ് ലഹരിമരുന്നുമായി പിടിയിലായത്. ആലപ്പുഴ ജില്ലയിലെ അരൂർ, പൂച്ചാക്കൽ, എഴുപുന്ന തുടങ്ങിയ പ്രദേശങ്ങളിലും കൊച്ചിയുടെ തെക്കൻ മേഖലയിലും കഞ്ചാവും ലഹരിമരുന്നുകളും വിൽക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നിരീക്ഷണമേർപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിൽ നിന്ന് ഇടനിലക്കാർ വഴിയാണ് ഇവർ ലഹരിമരുന്ന് എത്തിച്ചിരുന്നത്. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും പനങ്ങാട് പോലീസും നടത്തിയ രഹസ്യാന്വേഷണത്തിലാണ് മൂവരും പിടിയിലായത്. 

ഡപൂട്ടി കമ്മീഷണർ P.B.രാജീവിന്റ നിർദ്ദേശമനുസരിച്ച് നാർക്കോട്ടിക്  അസി.കമ്മീഷണർ കെ.എ.അബ്ദുൾ സലാം, പനങ്ങാട് ഇൻസ്പെക്ടർ എ.അനന്തലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...