ചാവക്കാട്ട് ന്യൂജെന്‍ ലഹരികളുടെ വില്‍പന തകൃതി: ഒരാൾ പിടിയിൽ

pkg-suntheticDrugs-2
SHARE

മാരകയിനം ലഹരിമരുന്ന് കാറില്‍ കടത്തുന്നതിനിടെ തൃശൂര്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. ഗോവയില്‍ നിന്നാണ് ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയതെന്ന് പ്രതി വെളിപ്പെടുത്തി.  

ചാവക്കാട്ട് മേഖലയില്‍ ന്യൂജെന്‍ ലഹരികളുടെ വില്‍പന തകൃതിയാണെന്ന് എക്സൈസ് സ്പെഷല്‍ സ്ക്വാഡിന് വിവരം കിട്ടിയിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ തൃശൂരില്‍ കാര്‍ പിന്‍തുടര്‍ന്ന് യുവാവിനെ പിടികൂടുകയായിരുന്നു. ചാവക്കാട് സ്വദേശി അഫ്സലാമ് പിടിയിലായത്. എം.ഡി.എം.എ ടാബ്്ലെറ്റുകളും എല്‍.എസ്.ഡി. സ്റ്റാംപും ക്രിസ്റ്റലും തുടങ്ങി വിവിധയിനം ലഹരിമരുന്നുകളാണ് പിടികൂടിയത്. ലക്ഷങ്ങള്‍ ചെലവിട്ടാണ് ഗോവയില്‍ നിന്ന് ലഹരിമരുന്നു വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നത്. രാത്രി പാര്‍ട്ടികളില്‍ ഈ ലഹരിമരുന്നിന് ആവശ്യക്കാരുണ്ട്. കൊള്ളലാഭം കിട്ടുമെന്നതിനാല്‍ ലഹരിമരുന്നു കടത്ത് ശൃംഖല വിപുലമാണ്. യുവാക്കളാണ് ഈ ശൃംഖലയുടെ കണ്ണികള്‍. ലഹരിമരുന്നു കടത്തു സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...