4 ജില്ലകൾ; 4 സ്ക്വാഡുകൾ; ഒാട്ടോയിൽ ആദ്യ തുമ്പ്; പെൺകെണിയും; കൊല തെളിഞ്ഞ വഴി

car.jpg.image.845.440
SHARE

ബ്രഹ്മപുരം കൊലപാതക കേസിലെ പ്രതികളെ വലയിലാക്കാൻ ഇൻഫോപാർക്ക് പൊലീസ് ഉറക്കവും വിശ്രമവുമില്ലാതെ തുടർച്ചയായി സഞ്ചരിച്ചതു 42 മണിക്കൂർ. എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലെ ഒട്ടേറെ പ്രദേശങ്ങളിലൂടെ പൊലീസിന്റെ 4 സ്ക്വാഡുകളാണു പ്രതികൾക്കായി പാഞ്ഞത്. കൊല്ലപ്പെട്ട ദിവാകരൻ നായർ (64) സഞ്ചരിച്ച ഓട്ടോറിക്ഷയാണു പൊലീസിനു ലഭിച്ച ആദ്യ തുമ്പ്. ഇതിന്റെ ഡ്രൈവറെ കണ്ടെത്തിയതോടെ ഓട്ടോയുടെ സഞ്ചാരപാത പൊലീസിനു ലഭിച്ചു. ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യാദൃച്ഛികമായ‌ാണു ഒരു കാർ ശ്രദ്ധയിൽപ്പെട്ടത്. നിരത്തുകളിലെ ക്യാമറകൾ വ്യാപകമായി പരിശോധിച്ചപ്പോൾ കാറിന്റെ നമ്പർ വ്യക്തമായ ഒരു ദൃശ്യം ലഭിച്ചു.

കറുകച്ചാൽ സ്വദേശിയുടേതാണു കാറെന്നു പരിശോധനയിൽ വ്യക്തമായി. ഇയാളെ ചോദ്യം ചെയ്തപ്പോൾ പൊൻകുന്നം സ്വദേശിക്കു ഫെബ്രുവരി മുതൽ കാർ പണയത്തിനു നൽകിയിരിക്കുകയാണെന്ന വിവരം ലഭിച്ചു. അപ്പോൾ തന്നെ പൊൻകുന്നത്തേക്കു തിരിച്ച പൊലീസ് കാർ പണയത്തിനെടുത്തയാളെ കണ്ടെത്തി. സുഹൃത്തായ അനിൽകുമാറിന്റെ കൈവശമാണ് ഏതാനും ദിവസമായി കാറെന്നു ഇയാൾ പറഞ്ഞു. പൊൻകുന്നത്തു തന്നെയുള്ള വീട്ടിൽ നിന്നു വ്യാഴാഴ്ച രാത്രി ഒന്നാം പ്രതി അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നാണു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

പെൺകെണി തന്ത്രം

കൊല്ലപ്പെട്ട ദിവാകരൻ നായരെ ഒരു സ്ത്രീ ഫോണിൽ വിളിച്ചിരുന്നതായി പൊലീസിന് ആദ്യം തന്നെ വിവരം ലഭിച്ചിരുന്നു. പിടിയിലായ പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോൾ ഇതേ സ്ത്രീ ഒട്ടേറെ തവണ രാജേഷിനെയും വിളിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് ഇതു കടയ്ക്കൽ കുമിൾ സ്വദേശിനി ഷാനിഫയാണെന്നു തിരിച്ചറിഞ്ഞു. ഇവരെ തേടി കൊല്ലത്തെത്തിയപ്പോൾ മലപ്പുറത്തെ വീട്ടിൽ ഹോംനഴ്സായി ജോലി ചെയ്യുകയാണെന്ന വിവരമാണു ലഭിച്ചത്.

murder-case-accused.jpg.image.845.440

ഒട്ടും വൈകാതെ മലപ്പുറത്തെത്തിയ പൊലീസ് ഇവരെ പിടികൂടിയതോടെയാണു ഇവർ രാജേഷിന്റെ വനിതാസുഹൃത്തായ ഷാനിഫയാണെന്നും പെൺകെണി ഒരുക്കിയാണു ദിവാകരൻ നായരെ കാക്കനാട്ടേക്കു വിളിച്ചു വരുത്തിയതെന്നും വ്യക്തമായത്.പിടിയിലായ പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പി.ബി.രാജീവിന്റെയും അസി.പൊലീസ് കമ്മിഷണർ കെ.എം.ജിജിമോന്റെയും മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ എ.പ്രസാദ്, എസ്ഐമാരായ എ.എൻ.ഷാജു, കെ.മധു, സുരേഷ്, അമില, എസ്ഐമാരായ മധുസുദനൻ, സി.എം.ജോസി, എഎസ്ഐമാരായ കെ.ബി.ബിനു, പി.അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.വി.ഡിനിൽ, പി.ഹരികുമാർ തുടങ്ങിയവരാണു സംഘത്തിൽ

MORE IN Kuttapathram
SHOW MORE
Loading...
Loading...