തിരൂരങ്ങാടിയിൽ ബൈക്കില്‍ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ

ganja-tirur-1
SHARE

ബൈക്കില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി മലപ്പുറം തിരൂരങ്ങാടിയിൽ യുവാവ് പിടിയിൽ.  വടക്കേ മമ്പുറം സ്വദേശി  നൗഫലിനെയാണ് പരപ്പനങ്ങാടി റെയ്ഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്. 

പാലത്തിങ്ങലില്‍ നിന്നാണ് കഞ്ചാവുമായി പ്രതി പിടിയിലായത്. ചാക്കിൽ പൊതിഞ്ഞ് കഞ്ചാവ് വിൽപന നടത്താൻ കൊണ്ടുപോവുകയായിരുന്നു പ്രതി നൗഫൽ. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

സംസ്ഥാനത്തിന് പുറത്തുനിന്ന് വന്‍തോതില്‍ കഞ്ചാവ് തിരൂരങ്ങാടിയിലെ വിവിധ ഭാഗങ്ങളിലെത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി എക്‌സൈസ് പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. പരപ്പനങ്ങാടി തീരദേശ മേഖല കേന്ദ്രീരിച്ചും അതിഥി തൊഴിലാളികള്‍ക്കിടയിലും വ്യാപകമായി കഞ്ചാവ്  വിതരണം നടത്തുന്നത് പ്രതിയാണെന്നും എക്‌സൈസ് സംഘം പറഞ്ഞു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...