റിസോർട്ടിലെ സിസിടിവി മുതൽ ജനലും വാതിലും വരെ കടത്തി; മാനേജർ അറസ്റ്റിൽ

resort-theft-02
SHARE

കോവിഡ് കാലത്ത് തേക്കടിയില്‍ അടഞ്ഞു കിടന്ന റിസോര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. സിസിടിവി മുതൽ റിസോർട്ടിലെ ജനാലകളും, കട്ടളകളും പ്രതികൾ പൊളിച്ച് വിറ്റു. രണ്ടരക്കോടി രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്.

കോവിഡ് കാലം മറയാക്കി തേക്കടിയിലെ സാജ് ജംഗിള്‍ വില്ലേജ് റിസോര്‍ട്ടിലാണ് മോഷണ പരമ്പര അരങ്ങേറിയത്. തിരുവനന്തപുരം സ്വദേശികളുടേതാണ് റിസോര്‍ട്ട്. ലോക്ക്ഡൗണില്‍ റിസോര്‍ട്ട് അടഞ്ഞ് കിടന്നസമയത്താണ് മോഷണങ്ങളുടെ തുടക്കം. 52 മുറികൾ ഉള്ള റിസോർട്ടിൽ ഉണ്ടായിരുന്ന വൈദ്യുതോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, വാതിലുകള്‍, ജനലുകള്‍ അങ്ങനെ എല്ലാ സാധനങ്ങളും റിസോര്‍ട്ട് മാനേജറുടെ നേതൃത്വത്തില്‍ മോഷ്ടിച്ചു കടത്തി. സമീപ പ്രദേശങ്ങളിൽ ഉൾപ്പെടെ സാധനങ്ങൾ വിറ്റഴിച്ചതായിട്ടാണ് സൂചന. മുറ്റത്തുണ്ടായിരുന്ന രണ്ട് മരങ്ങളും മുറിച്ചുവിറ്റു. റിസോര്‍ട്ട് മാനേജര്‍ ഹരിപ്പാട് സ്വദേശി രതീഷ്, സെക്യൂരിറ്റികളായ നീതി രാജ്, പ്രഭാകരപിള്ള എന്നിവരാണ് അറസ്റ്റിലായത്.

രണ്ട് പ്രതികള്‍ക്കായി കുമളി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വില്‍പന നടത്തിയ മോഷണ മുതലുകളില്‍ ചിലത് പോലീസ് കണ്ടെടുത്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...