കാരവന്‍ റിപ്പോര്‍ട്ടര്‍ക്കെതിരായ പൊലീസ് അതിക്രമം; വ്യാപക പ്രതിഷേധം

caravan-reporter-02
SHARE

കാരവന്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മര്‍ദനത്തെ പ്രസ് ക്ലബ് ഒാഫ് ഇന്ത്യയും ഐ.എന്‍.എസും വിവിധ മാധ്യമ സംഘടനകളും അപലപിച്ചു. വടക്കന്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അഹാന്‍ പെങ്കറിന് പൊലീസ് മര്‍ദനമേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം വടക്കന്‍ ഡല്‍ഹിയിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് കാരവന്‍ മാധ്യമപ്രവര്‍ത്തകന്‍ അഹാന്‍ പെങ്കറെ എ.സി.പി അജയ്കുമാര്‍ മര്‍ദിച്ചത്. 14 വയസുള്ള ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം.  ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയായിരുന്നു മര്‍ദനം. എസിപി ക്രൂരമായി മര്‍ദിച്ചെന്ന് കാട്ടി അഹാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ഡല്‍ഹിയില്‍ മൂന്ന് മാസത്തിനിടെ കാരവന്‍ ന്യൂസ് സംഘത്തിന് നേരെയുള്ള നാലാമത്തെ അക്രമണമാണെന്ന് എഡിറ്റര്‍ വിനോദ് കെ ജോസ് പറഞ്ഞു. എസിപിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസ് ക്ലബ് ഒാഫ് ഇന്ത്യയും വിവിധ മാധ്യമസംഘടനകളും രംഗത്തുവന്നു. സമാനമായ നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥനാണ് എസിപി അജയ്കുമാര്‍. അതേസമയം ദലിത് പെണ്‍കുട്ടി മരിച്ചതില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണമുയരുന്നുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...