പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ചു; 19 കാരന്‍ അറസ്റ്റില്‍

rape-arrest-1
SHARE

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീ‍ഡിപ്പിച്ച 19 കാരന്‍ അറസ്റ്റില്‍ .തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി തൗഫീഖിനെയാണ് പോത്തന്‍കോട് പൊലീസ് പൊലീസ് അറസ്റ്റു ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയേയാണ് പ്രതി പീഡിപ്പിച്ചത്. 

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ വീട്ടിലെത്തിയാണ് പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. രാത്രികാലങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.  ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ പ്രതി പ്രേരിപ്പച്ചതായി പൊലീസ് പറഞ്ഞു. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നമെന്ന് ഭീഷണിപ്പെടുത്തിയതായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. 

പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ കവരാനും പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ സുഹൃത്തുക്കളായ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.  ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...