വടക്കന്‍ പറവൂരില്‍ കഞ്ചാവും ഹഷീഷ് ഓയിലുമായി 3 പേർ പിടിയിൽ

paravoor-prathikal-2
SHARE

രണ്ട് കിലോ കഞ്ചാവും 15 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ കൊച്ചി വടക്കന്‍ പറവൂരില്‍ എക്സൈസ് സംഘം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കുന്നുകര സ്വദേശികളായ പ്രതികള്‍ അറസ്റ്റിലായത്. ലഹരിവസ്തുക്കള്‍ കടത്താന്‍ പ്രതികള്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.

വടക്കന്‍ പറവൂര്‍ കുന്നുകര അയ്യാരില്‍ വീട്ടില്‍ മുജീബ് റഹ്മാന്‍, മാണിശേരി വീട്ടില്‍ എം.എം. റസാഖ്  ആലുവ പമ്പ് ഹൗസിന് സമീപം കാട്ടിപ്പറമ്പ് വീട്ടില്‍ നിക്സന്‍ ഫ്രാന്‍സിസ് എന്നിവരെയാണ് ലഹരിമരുന്നുകളുമായി എക്സൈസ് സംഘം പിടികൂടിയത്. ഇവര്‍ ഇടനിലക്കാര്‍ വഴി കച്ചവടം നടത്തിയ രണ്ട് കിലോ കഞ്ചാവും 15 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ആയിരം രൂപയുടെ ചെറുപൊതികളായി കഞ്ചാവ് പാക്ക് ചെയ്യുന്ന ജോലിയിലായിരുനന്നു പ്രതികള്‍. ഇവര്‍ യാത്രക്കുപയോഗിച്ചിരുന്നു കാറില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ കണ്ടെടുത്തത്. ഇതോടെയാണ് കാറും പിടിച്ചെടുത്തത്.  

കുന്നകര, എയര്‍പോര്‍ട്ട് റോഡായിരുന്നു ഇവരുടെ പ്രധാന വിപണന കേന്ദ്രം. ലോക്ഡൗണ്‍ കാലത്ത് കൊച്ചി നഗരത്തിലെത്തിയും പ്രതികള്‍ ലഹരിമരുന്നുകള്‍ വിറ്റിരുന്നതായി എക്സൈസ് സംഘം പറയുന്നു. കുന്നുകരയിലെ മുജീബ് റഹ്മാനെന്ന വ്യക്തിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എക്സൈസ് സംഘം എത്തിയത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...