കാസർകോട് മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

familysuicide-2
SHARE

കാസർകോട് നായന്മാര്‍മൂലയിൽ മൂന്നംഗ കുടുംബത്തെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. തൈവളപ്പിലെ വാടക ക്വാര്‍‌ടേഴ്സില്‍ താമസിക്കുന്ന മിഥിലാജും കുടുംബവുമാണ് മരിച്ചത്.

തിരുവനന്തപുരം വെമ്പായം സ്വദേശി മിഥിലാജ്, ഭാര്യ സാജിത, സാജിതയുടെ ആദ്യ വിവാഹത്തിലുള്ള മകന്‍ സഹദ് എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയൽവാസിയാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കയറുകയായിരുന്നു.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെയും ബന്ധുക്കളുടെയും നിഗമനം. ഇന്ദിരാനഗറില്‍ തയ്യല്‍കട നടത്തിവരികയായിരുന്നു മിഥിലാജ്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി മിഥിലാജ് പലരോടും പറഞ്ഞിരുന്നു. നേരത്തെ നാലാംമൈലിയില്‍ വലിയ തുക മുടക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ തയ്യല്‍കട ആരംഭിച്ചിരുന്നു. ഇതു നഷ്ടത്തിലായതോടെ പൂട്ടി. അതിനു ശേഷമാണ് ഇന്ദിരാനഗറിലേക്ക് മാറിയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...