കാറുകൾക്കു മീതെ പ്രത്യേക രാസപദാർഥമിട്ടു; പെയന്റിളകി ആക്രമണം

guruvayoor-chemical-attack-
SHARE

ഗുരുവായൂർ കോട്ടപ്പടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടു കാറുകൾക്കു മീതെ പ്രത്യേക രാസപദാർഥമിട്ട് ആക്രമണം . കാറുകളുടെ പെയിന്റെ പൂർണമായും ഇളകി. ഡൽഹി പൊലീസിലെ റിട്ടയേർഡ് ഇൻസ്പെക്ടർ ചൊവ്വല്ലൂർ ജോസിന്റെ വീട്ടിലാണ് സംഭവം. ഇന്നോവ കാറും ഐ ട്വന്റി കാറുമാണ് ആക്രമിക്കപ്പെട്ടത്. കാറുകൾക്കു മീതെ പ്രത്യേക പൊടി വിതറിയ നിലയിലാണ്. 

പൊടി പതിച്ച ഭാഗത്തെല്ലാം പെയിന്റിളകി. പ്ലാസ്റ്റിക് ഭാഗങ്ങൾ തകരാറിലായി. എന്തു തരം പൊടിയാണ് വിതറിയതെന്ന് വ്യക്തമല്ല. വീട്ടു മതിൽ രാത്രി ചാടി കടന്നാണ് അക്രമികൾ മുറ്റത്ത് എത്തിയത്. മതിലിൽ ചവിട്ടിറങ്ങിയതിൻ്റെ അടയാളങ്ങളുണ്ട്. രാവിലെയാണ് വീട്ടുകാർ അറിയുന്നത്. കാറുകളിൽ വിതറിയ പൊടി എന്താണെന്ന് കണ്ടെത്താൻ വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കുമെന്ന് ഗുരുവായൂർ പൊലീസ് പറഞ്ഞു. അക്രമികളെ തിരിച്ചറിയാൻ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...