മരണാനന്തര ചടങ്ങ് വെബ് ടെലികാസ്റ്റ് ചെയ്ത സംഘത്തെ അസോസിയേഷന്‍ ഭാരവാഹികള്‍ തല്ലി

webcast-tream-2
SHARE

മരണാനന്തര ചടങ്ങിന്‍റെ വെബ് ടെലികാസ്റ്റിന് ശേഷം മടങ്ങിയ സംഘത്തെ, അസോസിയേഷന്‍ ഭാരവാഹികള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി തല്ലിയതായി പരാതി. തിരുവല്ല മേപ്രാലിലാണ് സംഭവം. അസോസിയേഷന്‍ അംഗ്വത്വമില്ലാത്തതും, കുറഞ്ഞ ചെലവില്‍ ചടങ്ങുകള്‍ ഏറ്റെടുക്കുന്നതും ചോദ്യംചെയ്തായിരുന്നു കയ്യേറ്റമെന്ന് യുവാക്കള്‍ പറയുന്നു. നടപടി ആവശ്യപ്പെട്ട് തിരുവല്ല ഡിവൈഎസ്പിക്ക് യുവാക്കള്‍ പരാതിനല്‍കി.

മരണാനന്തര ചടങ്ങ് വെബ് ടെലികാസ്റ്റ് കഴിഞ്ഞുമടങ്ങിയ ഗ്ലോറിയ മീഡിയ എന്നസ്ഥാപനത്തിലെ ജോലിക്കാരെയാണ് മേപ്രാലിന് സമീപം അസോസിയേഷൻ ഭാരവാഹികള്‍ തടഞ്ഞത്. വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം വധഭീഷണിമുഴക്കിയെന്നും, വാഹനത്തിനും, ഉപകരണങ്ങള്‍ക്കും കേടുപാടുകളുണ്ടാക്കായെന്നും യുവാക്കള്‍ പരാതിയില്‍പറയുന്നു. 

കയ്യേറ്റത്തിനെതിരെ നടപടിയും, ജോലിചെയ്യാന്‍ സംരക്ഷണവുമാവശ്യപ്പെട്ട് യുവാക്കള്‍ തിരുവല്ല ഡിവൈഎസ്പി ‌ടി.രാജപ്പന് പരാതിനല്‍കി. അസോസിയേഷനില്‍ അംഗമാകാത്തതും കുറഞ്ഞ ചെലവില്‍ ചടങ്ങുകള്‍ ഏറ്റെടുക്കുന്നതും പ്രകോപനത്തിന് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...