ബെല്ലി ഡാൻസിന് 5 ലക്ഷം രൂപ പ്രതിഫലം; നർത്തകിമാരെ ചോദ്യം ചെയ്ത് പൊലീസ്

idukki-belly-dance-3
SHARE

ഇടുക്കി ഉടുമ്പൻചോലയിലെ  റിസോർട്ടിൽ നടത്തിയ വിവാദ  നിശാ പാർട്ടിയിൽ ബെല്ലി ഡാൻസ് അവതരിപ്പിക്കാനെത്തിയ ഉക്രൈയ്ൻ നർത്തകിയെ ഫൊർട്ട്കൊച്ചിയിൽ പൊലീസും ആരോഗ്യവകുപ്പും ചോദ്യം ചെയ്തു. വിസ ചട്ടങ്ങള്‍ ലംഘിച്ചാണ് നര്‍ത്തികിമാര്‍ പരിപാടിക്കെത്തിയതെന്ന് പൊലീസ്. കേസില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാസെല്‍ മേധാവി ജില്ലാ വനിതാ സെല്ലിനോട് ആവശ്യപ്പെട്ടു.

ഗ്ലിംഗാ വിക്ടോറ എന്ന യുവതിയെയാണ് പൊലീസ് ചോദ്യം ചെയ്തത്.  ജനുവരിയില്‍  ടൂറിസ്റ്റ് വീസയിൽ  കേരളത്തിലെത്തിയ  ഇവർ കൊച്ചിയിലെ വിവിധ ചടങ്ങുകളിലും കോവളത്തും ഇതിനുമുൻപ്  ബെല്ലി ഡാൻസിനായി പോയിട്ടുണ്ട്. ലോക്ഡൗണിനെ തുടർന്ന് തിരികെപോകാനാവാതെ കേരളത്തിൽ കുടുങ്ങുകയായിരുന്നെന്നാണ് നര്‍ത്തകിമാര്‍ പറയുന്നത്. 90 ദിവസത്തെ വീസയിലാണ് ഇവർ എത്തിയത്. റിസോർട്ടിലെ ഡാൻസ് പരിപാടിക്ക് 5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായും നർത്തകി പറഞ്ഞു. ഫോർട്ട് കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പിനിയുടെ സഹായത്തോടെയാണ് ഉടുമ്പന്‍ചോലയിലെ  ബെല്ലി ഡാൻസ് ബുക്ക് ചെയ്തത്. ഈ ഇവന്റ് മാനേജ്മെന്റ് കമ്പിനിയുടെ സ്ഥലത്താണ് നർത്തകി താമസിക്കുന്നതും.  പരിശോധിച്ച് കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ബെല്ലി ഡാൻസിന് നർത്തകിമാരെ എത്തിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനിത സെൽ എസ്പി സഖറിയ ജോർജ് ആവശ്യപ്പെട്ടിട്ടും വനിത സെൽ ഇടുക്കി യൂണിറ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥ റിപ്പോർട്ട് നൽകിയില്ല. റിപ്പോർട്ട് നൽകാത്തതിനെത്തുടർന്ന് ഉദ്യോഗസ്ഥക്ക് വനിത സെൽ എസ്പി കാരണം കാണിക്കൽ നോട്ടിസ് നൽകി. റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും ഉത്തരവിട്ടു. ബെല്ലി ഡാൻസ് നടത്തിയത് സ്ത്രീത്വത്തെ പ്രദർശന വസ്തുവാക്കി അപമാനിക്കുന്നതിന് തുല്യമാണെന്നും വിഷയം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് വനിത സെൽ ചുമതലയുള്ള എസ്പി ജൂലൈ 4 നു ഇടുക്കി യൂണിറ്റിനോട് ആവശ്യപ്പെട്ടത്. 

വനിത സെൽ റിപ്പോർട്ട് നൽകിയാൽ നിശാപാർട്ടി കേസിൽ കൂടുതൽ ഗൗരവമുള്ള വകുപ്പുകൾ ചേർക്കേണ്ടതായി വരും. ഇതിനാൽ തൽക്കാലം റിപ്പോർട്ട് നൽകേണ്ടന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വനിത സെല്ലിലെ ഉദ്യോഗസ്ഥയോട് നിർദേശിച്ചതായാണ് വിവരം.

MORE IN Kuttapathram
SHOW MORE
Loading...
Loading...