പൊലീസുകാരനെ പൊതിരെ തല്ലിയ വിഡിയോ; പിന്നിൽ വൻ ട്വിസ്റ്റ് ഇങ്ങനെ

policeslaps1
SHARE

തമിഴ്നാട്ടിലെ വിഴുപുരത്ത് പൊലീസുകാരനെ യുവതി പൊതുറോഡിലിട്ടു പൊതിരെ തല്ലിയ വൈറല്‍ വീഡിയോയില്‍ വന്‍ ട്വിസ്റ്റ്. ദൃശ്യങ്ങളിലെ  പൊലീസുകാര്‍ക്കെതിരെ വിഴുപുരം എസ്.പി അന്വേഷണം പ്രഖ്യാപിച്ചു. ഭര്‍ത്താവിനെ ആക്രമിച്ചപ്പോഴാണു  പൊലീസുകാരനെ തല്ലിയതെന്നു യുവതി വ്യക്തമായതോടെയാണു നടപടി.  

കഴിഞ്ഞ ദിവസമാണ് ഈ ദൃശ്യങ്ങള്‍  സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പൊലീസുകാരനെ യുവതി മുഖത്തടിക്കുന്നവെന്ന അടിക്കുറിപ്പോടെയുള്ള ദൃശ്യങ്ങള്‍ തൂത്തുക്കുടി കസ്റ്റഡി കൊലകളുടെ പശ്ചാത്തലത്തില്‍ അതിവേഗമാണ് പ്രചരിച്ചത്. പിറകെ സംഭവത്തിന്റെ യാഥാര്‍ത്യം  വിഴുപുരം പൊലീസ് തന്നെ പുറത്തുവിട്ടു.  വിഴുപുരത്തെ അനന്തൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണു സംഭവം. ഗ്രാമത്തിലെ സര്‍ക്കാര്‍ ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മാണം കരാറെടുത്ത  സുഭാഷ് എന്നയാളുമായി  മുത്തുമാരനും ഭാര്യ ശാരദയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സുഭാഷ് അറിയച്ചതനുസരിച്ചു  സ്ഥലത്തെത്തിയ  തിരുവെണ്ണൈനല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ. തങ്കവേലും കോണ്‍സ്റ്റബിള്‍  മുരുകനും   മുത്തുമാരനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. വാക്കുതര്‍ക്കമായി. ഇതിനിടയ്ക്കു മുത്തുമാരന്റെ മൂക്കിനിട്ടു പൊലീസുകാരില്‍ ഒരാള്‍ ഇടിച്ചു. വീണ്ടും മര്‍ദിക്കാന്‍ ശ്രമിച്ചപ്പോഴാണാണു ശാരദ  പൊലീസുകാരനെ കയ്യേറ്റം ചെയ്തത്.

ദൃശ്യങ്ങള്‍ വൈറലായതോടെ വിഴുപുരം പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. വിഴുപുരം ഡി.വൈ.എസ്.പി റവന്യു ഉദ്യോഗസ്ഥര്‍ക്കൊപ്പം മുത്തുമാരന്റെ വീട് സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തി. ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടു കിട്ടിയാലുടന്‍ നടപടിയുണ്ടാകുമെന്നും എസ്.പി അറിയിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...