ഇരിട്ടിയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്

iritty-bomb-attack-2
SHARE

കണ്ണൂര്‍ ഇരിട്ടിയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്. അളപ്രയിലെ ഒതയമ്പോത്ത് സരീഷിന്റെ വീടിന് മുന്നിലാണ് ഇന്നലെ രാത്രി സ്ഫോടനം നടന്നത്. പായം പഞ്ചായത്തില്‍ മരിച്ച സ്ത്രീയുടെ വാര്‍ധക്യ പെന്‍ഷന്‍ വ്യാജരേഖ ചമച്ച് സിപിഎം പ്രവര്‍ത്തക തട്ടിയെടുത്തെന്ന പരാതി ആദ്യം ഉയര്‍ത്തിയത് സരീഷാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സരീഷിന്റെ വീടിന് മുന്നിലെ റോഡില്‍ സ്ഫോടനമുണ്ടായത്. ശബ്ദം കേട്ട് സരീഷും കുടുംബവും പുറത്തിറങ്ങിയപ്പോള്‍ പരിസരത്ത് മറ്റാരും ഉണ്ടായിരുന്നില്ല. ആറുമാസം മുമ്പ് മരിച്ച വയോധികയുടെ വാര്‍ധക്യ പെന്‍ഷന്‍ വ്യാജരേഖ ചമച്ച് ജനാധിപത്യ മഹിള അസോസ്സിയേഷന്റെ ജില്ല കമ്മിറ്റി അംഗമായ കെ.പി.സ്വപ്ന തട്ടിയെടുത്തെന്ന ആരോപണം ആദ്യം ഉയര്‍ത്തിയത് സരീഷാണ്.ഇദ്ദേഹത്തിന്റെ ബന്ധുവാണ് മരിച്ച കൗസു നാരായണന്‍.സിപിഎം ആണ് അക്രമത്തിന് പിന്നിലെന്നാണ് സരീഷിന്റെ ആരോപണം.

വിവരമറിഞ്ഞെത്തിയ ഇരിട്ടി പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. സംഘഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് പൊലീസ് ക്യാംമ്പ് ചെയ്യുന്നുണ്ട്.ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ബോംബ് ആക്രമണവുമായി ബന്ധമില്ലെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. 

അതേസമയം പായം പഞ്ചായത്തിലെ പെന്‍ഷതട്ടിപ്പില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. സ്വപ്നയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...