ജഡത്തില്‍ ചവിട്ടിനിന്ന് ചിത്രങ്ങൾ; കാട്ടുപന്നിയെ കൊല്ലാൻ നല്‍കിയ അനുമതി പിന്‍വലിച്ചു

pig-license
SHARE

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ച് കൊല്ലാനായി കോഴിക്കോട് കോടഞ്ചേരിയില്‍ സ്വകാര്യവ്യക്തിക്ക് നല്‍കിയ അനുമതി വനംവകുപ്പ് പിന്‍വലിച്ചു. കാട്ടുപന്നിയെ കൊന്നശേഷം തോക്കും കൈയിലേന്തി ജഡത്തില്‍ ചവിട്ടിനിന്ന് ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് നടപടി. ശനിയാഴ്ച രാത്രിയിലാണ് കോടഞ്ചേരി കോക്കോട്ടുമല സ്വദേശി ജോര്‍ജ് ജോസഫ് തന്റെ കൃഷിയിടത്തിലിറങ്ങിയെ കാട്ടുപന്നിയെ വെടിവച്ച് കൊന്നത്. വനപാലകര്‍ എത്തുംമുന്‍പ് പന്നിയുടെ ജഡത്തില്‍ ചവിട്ട് നിന്ന് ജോര്‍ജ് ഫോട്ടോയും വിഡിയോയും എടുത്തിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. 

കൊല്ലാന്‍ അനുമതിയുണ്ടെങ്കിലും ജഡത്തോട് ഈ രീതിയില്‍ പെരുമാറുന്നത് വന്യജീവി സംരക്ഷണനിയമപ്രകാരം ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎഫ്ഒ നടപടിയെടുത്തത്. കാട്ടുപന്നിയെ കൊല്ലാനായി സ്വകാര്യവ്യക്തികള്‍ക്ക് അനുമതി ലഭിച്ചതിന് ശേഷം കോഴിക്കോട് ജില്ലയില്‍ ആദ്യമായി പന്നിയെ കൊന്നത് ജോര്‍ജാണ്. ഇദേഹത്തിന് പുറമെ മറ്റ് അഞ്ച് പേര്‍ക്ക് കൂടി കോടഞ്ചേരി പഞ്ചായത്തില്‍ അനുമതി നല്‍കിയിരുന്നു. ഇവര്‍ക്ക് നിയമാനുസ‍ൃതം കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് തടസമുണ്ടാകില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...