ബൈക്ക് മോഷ്ടാക്കളെ രണ്ടര കിലോമീറ്റർ ഓടിച്ചിട്ട് പിടിച്ച് യുവതി; താരമായി ഡെൽസി

thief-catch-1
SHARE

കൊച്ചിയിൽ ബൈക്ക് മോഷ്ടാക്കളെ ഓടിച്ചിട്ട് പിടിച്ച് യുവതി. തിരുവാങ്കുളത്ത് ഹോട്ടൽ നടത്തുന്ന ഡെൽസി ജേക്കബാണ് രണ്ടരക്കിലോമീറ്റർ പിന്നാലെ ഓടി മോഷ്ടാവിനെ കീഴ്പ്പെടുത്തിയത്.

ഡെൽസി ജേക്കബിന്റെ തിരുവാങ്കുളത്തെ ഹോട്ടലിൽ തിങ്കളാഴ്ച രാത്രി മൂന്ന് യുവാക്കൾ ബിരിയാണി വാങ്ങാനെന്ന പേരിൽ എത്തിയിരുന്നു. പണം നൽകാതെ പോകാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്നെങ്കിലും ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടു. ചൊവ്വാഴ്ച പുലർച്ചെ തിരുവാങ്കുളം ജംക്‌ഷനിൽവച്ച് യാദൃശ്ചികമായി ഡെൽസി വീണ്ടും ഇവരെ കണ്ടു. യുവാക്കളെ തടഞ്ഞ് നിർത്താൻ ശ്രമിച്ചെങ്കിലും ഇവർ ഓടി. ഡെൽസി വിട്ടില്ല.

രണ്ടരക്കിലോമീറ്റർ ദൂരം മോഷ്ടാക്കളുടെ പിന്നാലെ ഓടി. മോഷ്ടാക്കളിൽ ഒരാൾ ക്ഷീണിച്ച് അവശനായതോടെ ഇയാളെ ഡെൽസി കൈയ്യോടെ പിടികൂടി പൊലീസിന് കൈമാറി.

പൊലീസ് അന്വേഷണത്തിൽ. രണ്ടു ദിവസവും യുവാക്കളെത്തിയത് മോഷ്ടിച്ച ബൈക്കിലാണെന്ന് കണ്ടെത്തി. മോഷ്ടാക്കൾ എല്ലാവരും 17 വയസിൽ താഴെ പ്രായമുള്ളവരാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...