റിഫൈനറിയില്‍ ജോലി വാഗ്ദാനം; കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൂട്ടാളികളും തട്ടിയത് ലക്ഷങ്ങൾ; വിഡിയോ

job-offer-fraud-by-congress
SHARE

കൊച്ചിയില്‍ രാഷ്ട്രീയ പ്രവര്‍ത്തകനും കൂട്ടാളികളും ചേര്‍ന്ന് ജോലിവാഗ്ദാനം ചെയ്ത്  പണംതട്ടിയതായി പരാതി. മരടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഉണ്ണിക‍ൃഷ്ണനും പല സാമ്പത്തിക തട്ടിപ്പുകളിലും ഉള്‍പ്പെട്ട സിനി മഞ്ജേഷ് ദമ്പതികളും ചേര്‍ന്ന് പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് പരാതി. ഇവര്‍ പണം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. യുവാക്കളുടെ പരാതിയില്‍ മരട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൊച്ചി റിഫൈനറിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് കൈപ്പറ്റുകയാണ് സിനി. രണ്ട് പേരില്‍ നിന്നായി ഒന്നരലക്ഷം രൂപ കൈപ്പറ്റി. വാഗ്ദാനത്തിനപ്പുറം ജോലി ലഭിക്കാതെ വന്നതോടൊണെയാണ് യുവാക്കള്‍ സിനിയുടെയും ഭര്‍ത്താവ് മഞ്ജേഷിന്റെയും തട്ടിപ്പിന്റെ  ഞെട്ടിക്കുന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നത്. അപ്പോഴേക്കും മൂന്നുയുവാക്കളില്‍ നിന്നായി ഇവര്‍ ആറരലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. മരടിലെ കോണ്‍ഗ്രസ് നേതാവ് തേലപ്പറമ്പില്‍ ഉണ്ണികൃഷ്ണനാണ് സിനിയെയും മഞ്ജേഷിനെയും പരിചയപ്പെടുത്തിയത്. പിന്നാണ്  ഉണ്ണികൃഷ്നും തട്ടിപ്പില്‍ പങ്കാളിയാണെന്ന്

യുവാക്കളുടെ പരാതിയില്‍ ഉണ്ണികൃഷണനെയും ഒന്നാം പ്രതിയും സിനിയേയും മഞ്‍ജേഷിനെയും രണ്ടും മൂന്നും പ്രതികളാക്കിയും വ‍ഞ്ചാനാകുറ്റത്തിന് മരട് പൊലീസ് കേസെടുത്തു. നാലാംപ്രതിയായി കൊച്ചി റിഫൈനറിയിലെ ജീവനക്കാരനായ  നെട്ടൂരുകാരന്‍ വൈശാഖിന്റെ പേരും ചേര്‍ത്തിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ധാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയെടുത്തിന് സിനിയുടെയും മഞ്ജേഷിന്റെയും പേരില്‍ മറ്റൊരു കേസ് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലുമുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...