ബിസ്കറ്റാണെന്നു കരുതി ജലാറ്റിന്‍ സ്റ്റിക് കഴിക്കാന്‍ ശ്രമിച്ചു; 6 വയസുകാരന് ദാരുണാന്ത്യം

gelatin-stick-dies-after-ta
SHARE

തമിഴ്നാട്ടില്‍ ബിസ്കറ്റാണെന്നു കരുതി ജലാറ്റിന്‍ സ്റ്റിക് കഴിക്കാന്‍ ശ്രമിച്ച ആറു  വയസുകാരന് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളിയിലാണ് പുഴയില്‍ തോട്ടപൊട്ടിക്കുന്നതിനായി എത്തിച്ച ജലാസ്റ്റിന്‍ സ്റ്റിക് കഴിക്കാന്‍ ശ്രമിച്ച ആറുവയസുകാരന്‍ സ്ഫോടനത്തില്‍ വായ തകര്‍ന്നു മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ സഹോദരനടക്കം മൂന്നുപേര്‍ അറസ്റ്റിലായി.

തിരുച്ചിറപ്പള്ളിയിെല തൊട്ടിയം എന്ന സ്ഥലത്താണ് അതിദാരുണായ സംഭവം.  കാവേരി നദിയില്‍  നിയമവിരുദ്ധമായി   മീന്‍  പിടിക്കാനാണ് തൊട്ടിയം സ്വദേശി ഭൂപതിയുടെ  മകന്‍ ഗംഗാധരന്‍  സമീപത്തെ ക്വാറി മാനേജറില്‍ നിന്ന് മൂന്ന് ജലാറ്റിന്‍ സ്റ്റിക്കുകള്‍ വാങ്ങി വീട്ടില്‍ സൂക്ഷിച്ചത്. ഇന്നലെ  രാവിലെ  ഭൂപതിയുടെ ആറു വയസുകാരന്‍ വിഷ്ണു ദേവ്  ഇവ എടുത്തു കഴിച്ചു. ബിസ്കറ്റാണെന്നു കരുതിയാണ് കുട്ടി ജലാറ്റിന്‍ സ്റ്റിക് വായിലിട്ട് കടിച്ചത്. വന്‍ ശബ്ദത്തോടെ  പൊട്ടിതെറിച്ചു. വിഷ്ണുവിന്റെ വായ സ്ഫോടനത്തില്‍ തകര്‍ന്നു ചിതറി. ഉടന്‍ തന്നെ തൊട്ടിയം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മരണം ഉറപ്പിച്ചതോടെ മൃതദേഹവുമായി ഭൂപതിയും കുടെയുണ്ടായിരുന്നവരും ആരും അറിയാതെ മടങ്ങി. 

മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കുകയും ചെയ്തു. വിവരമറിഞ്ഞു പൊലീസ്  എത്തി മരിച്ച വിഷ്ണുവിന്റെ സഹോദരന്‍ ഗംഗാധരന്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മീന്‍ പിടിക്കാന്‍ വേണ്ടി എത്തിച്ച ജലാറ്റിന്‍ സ്റ്റിക്കാണ് പൊട്ടിതെറിച്ചതെന്നു വ്യക്തമായത്. തുടര്‍ന്ന്   ഗംഗാധരന്‍ സുഹൃത്ത് മനോഹരന്‍ , ജലാറ്റിന്‍ സ്റ്റിക്കുകള്‍ നല്‍കിയ ക്വാറി മാനേജര്‍ എന്നിവര്‍ അറസ്റ്റിലായി. ഭൂപതിയും സുഹൃത്തുക്കളും ഒളിവിലാണെന്നും ഇവര്‍ കൂടി കേസില്‍ പ്രതികളാണെന്നും തിരുച്ചിറപ്പള്ളി പൊലീസ്  പറഞ്ഞു. സ്ഫോടക വസ്തുക്കള്‍ അനധികൃതമായി  കൈവശം വെയ്ക്കുക. നിയമവിരുദ്ധ രീതിയില്‍ മീന്‍ പിടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കാവേരി നദിയില്‍  തോട്ട പൊട്ടിച്ചു മീന്‍ പിടിച്ചു വില്‍പന നടത്തുന്ന സംഘത്തിലെ അംഗമാണ് മരിച്ച വിഷ്ണുദേവിന്റെ കുടുംബമെന്നും പൊലീസ് അറിയിച്ചു. ഇന്നലെ തിരുച്ചിറപ്പള്ളിക്കു സമീപം കുറുനരിയെ ഇറച്ചില്‍  സ്ഫോടക വസ്തു നല്‍കി വേട്ടയാടിയ 12 പേരും അറസ്റ്റിലായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...