ക്വാറന്റീനില്‍ കഴിഞ്ഞയാളുടെ വീടാക്രമിച്ചു; ഒരാള്‍ അറസ്റ്റിൽ

homeattack-ranni-pta-kutta-
SHARE

റാന്നിയില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞയാളുടെ വീടാക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. അങ്ങാടി സ്വദേശി ഫെബിനാണ് പിടിയിലായത്. റാന്നി അങ്ങാടി കുന്നുംപുറത്ത് കെ.എം. ജോസഫിന്റെ വീടിനുനേരെ  ഇന്നലെ രാത്രിയാണ്  ആക്രമണമുണ്ടായത്. മധ്യപ്രദേശില്‍ നിന്ന് ഇന്നലെയാണ് ജോസഫ് വീട്ടിലെത്തിയത്.

ആക്രമണത്തില്‍ ജോസഫിന്റെ ഭാര്യ മിനി ജോസഫിന്റെ കാലിന് പരുക്കേറ്റു. വീടിന്റെ ജനല്‍ചില്ല് തകര്‍ന്നു. ഓടും തകര്‍ന്നു.  റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൃദ്രോഗിയായ ജോസഫ് ഇന്‍ഡോറില്‍ ചികില്‍ക്കായി പോയി തിരിച്ചെത്തിയതാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...