കഞ്ചാവ് തലയ്ക്ക് പിടിച്ചു; മാതാപിതാക്കളെ വെട്ടിവീഴ്ത്തി യുവാവ്

ooty-ganja
SHARE

നീലഗിരിയില്‍   കഞ്ചാവ് ലഹരിയില്‍  യുവാവ് മാതാപിതാക്കളെ  വെട്ടിപരുക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.  നീലഗിരി വെല്ലിങ്ടണിലെ   റാജാറാം എന്ന യുവാവിനെ പിന്നീട് നാട്ടുകാര്‍  പിടികൂടി  പൊലീസിന് കൈമാറി.

 നീലഗിരി  വെല്ലിങ്ടണില്‍  നിന്നാണ് ഈ നടക്കുന്ന കാഴ്ചകള്‍. കഞ്ചാവ് ലഹരിയില്‍  സ്വബോധം നഷ്ടമായ ഇരുപത്തിരണ്ടുകാരന്‍  വെട്ടിവീഴ്ത്തിയത് സ്വന്തം അമ്മയെയും അച്ഛനെയും. എന്നിട്ടും കലിയടങ്ങാതെ ആക്രോശിച്ചു  കുഴഞ്ഞുവീഴുന്നു.  വെല്ലിങ്ടണിലെ രാജാറാം എന്ന യുവാവാണ്  മാതാപിതാക്കളെയാ   രാമചന്ദ്രന്‍ ,റാണി  എന്നിവരെ ആക്രമിച്ചത്. 

ലഹരിയില്‍ വീട്ടിലെത്തിയ യുവാവിനെ മാതാപിതാക്കള്‍ വഴക്കുപറഞ്ഞതായിരുന്നു കാരണം.  കഴുത്തിലും   കൈകളിലും വെട്ടേറ്റ മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് രക്ഷപെട്ടു  റോഡിലെത്തി നാട്ടുകരെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികള്‍  അറിയച്ചതനുസരിച്ചു  പൊലീസ് എത്തിയപ്പോഴുള്ള  പ്രകടനമാണിത്

നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പിന്നീട് പൊലീസ് പിടികൂടി. കൂനൂര്‍ കോടതിയില്‍ ഹാജരാക്കിയ  ഇയാളെ  റിമാന്‍ഡ് ചെയ്തു ഊട്ടി  ജയിലേക്കയച്ചു.  സാരമായ പരുക്കേറ്റ  രാമചന്ദ്രനെയും  റാണിയെയും    കൂനൂര്‍ കന്റോണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...