അച്ഛനെത്തേടി ഓഫിസിലെത്തിയ മകന്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം; ദുരൂഹത

perumbavoor-death-2
SHARE

എറണാകുളം കുറുപ്പംപടിയില്‍ സ്വര്‍ണപ്പണയ സ്ഥാപന ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുറുപ്പംപടിയില്‍ സൂര്യ ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനം നടത്തുന്ന പെരുമ്പാവൂര്‍ വായ്ക്കര സ്വദേശി ആര്‍ .അനില്‍കുമാറാണ് മരിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് പാതികത്തിക്കരിഞ്ഞ അനില്‍കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വന്തം സ്ഥാപനത്തിന്റെ താഴത്തെ നിലയിലെ പടിക്കെട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ ഓഫിസിലേക്കുപോയ അനില്‍കുമാറിനെ കാണാതിരുന്നതോടെ ഫോണില്‍ വിളിച്ചു. പക്ഷേ പ്രതികരണമുണ്ടായില്ല. ഇതോടെ മകന്‍ അന്വേഷിച്ചിറങ്ങി. അച്ഛനെത്തേടി ഓഫിസിലെത്തിയ മകന്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹമാണ്. 

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് സംശയം. സ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നഗരത്തിന് നടുവിലെ കെട്ടിടത്തില്‍ ഒരാള്‍ കത്തിയമര്‍ന്നിട്ടും വിവരം പുറത്തറിയാതിരുന്നത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...