വീടിനു നേരെ ബോംബേറ്; കാരണമറിയാതെ വീടുകാർ; അക്രമികളെ തിരിച്ചറിയാതെ പൊലീസ്

thrissur-house-bomb-attack
SHARE

തൃശൂര്‍ പഴയന്നൂരില്‍ വീടിനു നേരെ ബോംബേറ്. ആര്‍ക്കും പരുക്കേറ്റില്ല. അക്രമികളെയോ ആക്രമണത്തിന്‍റെ കാരണമോ വ്യക്തമായിട്ടില്ല.  ഓട്ടോഡ്രൈവര്‍ പഴയന്നൂര്‍ സ്വദേശി ഷെമീര്‍ അലിയുടെ വീടിനു നേരെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. രണ്ടു ബിയര്‍ കുപ്പിയും ഒരു പ്ലാസ്റ്റിക് ബോട്ടിലും കണ്ടെത്തി. 

ജനലിന്‍റെ കര്‍ട്ടണ്‍ തീപിടിക്കുന്നതു കണ്ടാണ് വീട്ടുകാര്‍ ഉറക്കമുണര്‍ന്നത്. ഉടനെ, വെള്ളം ഒഴിച്ചു കെടുത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടമുണ്ടായില്ല. ഓട്ടോയും ബൈക്കും സൈക്കിളും വീടിനു മുന്പിലുണ്ടായിരുന്നു. ഒന്നിനും തീപിടിച്ചില്ല.

പഴയന്നൂര്‍ പൊലീസ് സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി കാമറകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...