പുരയിടത്തിൽ കഞ്ചാവ് ചെടി വളർത്തി; എക്സൈസ് സംഘം നശിപ്പിച്ചു

ganja-plant-distroyed-at-ne
SHARE

കഞ്ചാവ് ചില്ലറ വിൽപനക്കാരന്‍റെ പുരയിടത്തിൽ നട്ടു വളർത്തിയിരുന്ന കഞ്ചാവുചെടികൾ നശിപ്പിച്ചു. രണ്ട് മാസം പ്രായം വരുന്ന അഞ്ച് ചെടികളാണ് നെടുങ്കണ്ടം എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചത്.  ചേറ്റുകുഴി സ്വദേശിയായ അമ്പാട്ട് പറമ്പില്‍ രാജുവിന്റെ പുരയിടത്തില്‍ നിന്നുമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നാണ് ഇവ നട്ടുവളര്‍ത്തിയിരുന്നത്. 30 സെന്റി മീറ്റര്‍ മുതല്‍ 48 സെന്റി മീറ്റര്‍ വരെ ഉയരത്തില്‍ രണ്ട് മാസം പ്രായമുള്ള ചെടികളാണ് കണ്ടെത്തിയത്. 

രാജു തമിഴ്നാട്ടിൽ നിന്നും കഞ്ചാവെത്തിച്ച് മേഖലയിൽ വിൽപ്പന നടത്തിയിരുന്ന ആളാണ്. ലോക്ഡൗണിൽ അതിർത്തി അടച്ചതോടെ തമിഴ്നാട്ടിൽ നിന്നും കഞ്ചാവെത്തിക്കുവാൻ കഴിയാതെ വന്നതോടെയാണ് വീട്ടിൽ കഞ്ചാവ് നട്ട് വളർത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ, ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...