ഭീതിപടർത്തിയ ബ്ളാക്ക്മാൻ ഞാൻ; അജ്മലിന്റെ കുറ്റസമ്മതം; കുടുക്കിയത് ആ തെളിവ്

ajmal-confession
SHARE

കോഴിക്കോട് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ബ്ലാക്ക്മാനായി ഭീതിപടര്‍ത്തിയത് തലശ്ശേരി സ്വദേശിയായ അജ്മലെന്ന് തെളിഞ്ഞു. കസബ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രികാലങ്ങളിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ച് കടന്നുകളയുകയും െചയ്തത് താനാണെന്ന് അജ്മല്‍ സമ്മതിച്ചത്. നാട്ടുകാര്‍ പിന്നാലെ പാഞ്ഞ സമയങ്ങളിലെല്ലാം കല്ലെടുത്തെറിഞ്ഞാണ് കടന്നുകളഞ്ഞത്. സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ് ഇഷ്ടവിനോദം. സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കൃത്യമായ തെളിവാണെന്ന് പൊലീസ് വ്യക്തമാക്കി.

നാട് വിറപ്പിച്ച പ്രതിയെ പിടിച്ചത് സാഹസികമായി 

വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലും വിവസ്ത്രനായെത്തി സ്ത്രീകളോട് അതിക്രമം കാണിക്കുകയും പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രതി പൊലീസ് പിടിയിൽ. കോവിഡ് 19 ഇളവിൽ ജയിൽ മോചിതനായ പ്രതി കൊയിലാണ്ടിയിലെ ഒരു പീഡന കേസിൽ ശിക്ഷയനുഭവിക്കുകയായിരുന്നു. കണ്ണൂർ സ്വദേശി മുഹമ്മദ് അജ്മലാണ് പിടിയിലായത്.

ശനി പുലർച്ചെയാണ് കസബ പൊലീസ് നാടിനെ വിറപ്പിച്ച പ്രതിയെ സാഹസികമായി പിടികൂടുന്നത്. രാത്രി കാലങ്ങളിൽ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗീക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഊർജിതമായ തിരച്ചിലിലായിരുന്നു. വിവസ്ത്രനായാണ് പ്രതി നഗരത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. 

സിസിടിവി ദൃശ്യങ്ങളിൽ അത് വ്യക്തമാണ്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി നഴ്സിന് നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗൺ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇന്നലെ രാത്രി കല്ലായി റോഡിലെ ഒരു വീട്ടിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്, പുലർച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്സ് പരിസരത്തു വെച്ചാണ് പ്രതിയെ പിടികൂടിയത്, കോവിഡ് 19 പശ്ചാത്തലത്തിൽ ജയിൽ മോചിതനായ പ്രതിയുടെ കൈയ്യിൽ നിന്നും 25 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 

കൊയിലാണ്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന കേസിൽ ശിക്ഷയനുഭവിക്കുകയായിരുന്നു പ്രതി. കസബ സി.ഐ ബിനു തോമസ് എസ്.ഐ സിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

MORE IN Kuttapathram
SHOW MORE
Loading...
Loading...