കൊയിലാണ്ടിയിലും പേരാമ്പ്രയിലും വ്യാജവാറ്റ്; 900 ലീറ്റര്‍ വാഷ് പിടികൂടി

perambravat-05
SHARE

കോഴിക്കോട് കൊയിലാണ്ടിയിലും പേരാമ്പ്രയിലും എക്സൈസ് സംഘം വന്‍തോതില്‍ വാഷ് പിടികൂടി. 900 ലീറ്റര്‍ വാഷാണ് മൂന്ന് സംഘങ്ങളായി തിരിഞ്ഞുള്ള പരിശോധനയില്‍ കണ്ടെടുത്തത്. വാഷ് നിര്‍മാണത്തിന് പിന്നിലുള്ളവരെക്കുറിച്ച് എക്സൈസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

കൊയിലാണ്ടി വിയ്യൂര്‍ ഭാഗത്ത് രണ്ട് ബാരലുകളിലും ഒന്‍പത് പ്ലാസ്റ്റിക് പാത്രങ്ങളിലുമായി സൂക്ഷിച്ച 490 ലീറ്റര്‍ വാഷാണ് കണ്ടെടുത്തത്. പ്രദേശത്ത് മദ്യപന്‍മാരുടെ സാന്നിധ്യം പതിവാകുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നായിരുന്നു എക്സൈസിന്റെ പരിശോധന. മേപ്പയൂര്‍ കായലാട് വായനശാലയുെട സമീപത്ത് ആള്‍സഞ്ചാരമില്ലാത്ത ഇടവഴിയിലാണ് 35 ലീറ്റര്‍ വാഷ് ഒളിപ്പിച്ചിരുന്നത്. കുറ്റിക്കാടുകള്‍ക്കിടയില്‍ കന്നാസുകളിലാക്കിയാണ് വാഷ് സൂക്ഷിച്ചിരുന്നത്. രണ്ടിടങ്ങളിലും വാഷ് പാകപ്പെടുത്തിയ ആളുകളെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. 

ജില്ലയിലെ വിവിധയിടങ്ങളിലേക്ക് ഇരുചക്രവാഹനത്തില്‍ ചാരായം കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും കരുതുന്നു. ഈ മേഖലയില്‍ പൊലീസുമായി ചേര്‍ന്ന് രാത്രികാലങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. പേരാമ്പ്രയില്‍ അരിക്കളം ഊരള്ളൂര്‍ ഭാഗത്ത് റോഡിനോട് ചേര്‍ന്ന് 250 ലീറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ആള്‍സഞ്ചാരമുള്ള ഇടങ്ങളില്‍ കൂടുതല്‍ പരിശോധനയുണ്ടാകില്ലെന്ന് കരുതി വാഷും വാറ്റുപകരണങ്ങളും ഒളിപ്പിച്ചതാകാമെന്നാണ് എക്സൈസിന്റെ വിലയിരുത്തല്‍.   

MORE IN Kuttapathram
SHOW MORE
Loading...
Loading...