എല്ലാ പിഡിഎഫും പ്രചരിപ്പിക്കണ്ട; ലോക്ഡൗണിൽ പകർപ്പവകാശ ലംഘനം വ്യാപകം; പിടി വീഴും

INDIA-US-INTERNET-FACEBOOK
SHARE

ലോക്ഡൗൺ കാലത്ത് പകർപ്പവകാശ ലംഘനങ്ങൾ വ്യാപകമാകുന്നു. മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പ്രധാന രചനകളാണ് പിഡിഎഫും ഓഡിയോ ബുക്കുകളുമായി പ്രചരിപ്പിക്കുന്നത്. വ്യാജ ഓഡിയോ ബുക്ക് പ്രചരിപ്പിച്ച ദി ഡെയ്ലി ന്യൂസ് യൂടുബ് ചാനലിനെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു.

ലോക് ഡൗൺ കാലത്തെ വിരസത ഒഴിവാക്കാനെന്ന പരിലാണ് പ്രശസ്ത എഴുത്തുകാരുടെ രചനകൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ഒ.വി. വിജയൻ, എം.ടി.വാസുദേവൻ നായർ, മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീർ, ടി.പത്മനാഭൻ തുടങ്ങിയവരുടെ രചനകളും കൂട്ടത്തിലുണ്ട്.  ഇതിന് പുറമെയാണ് ഓഡിയോ ബുക്കുകളുടെ വിതരണം. യൂടൂബ് ചാനലായ ദി ഡെയ് ലി ന്യൂസ് വ്യാപകമായി ഇത്തരം ഓഡിയോ ബുക്ക് വിതരണം ചെയ്തിരുന്നു. 

വ്യാപകമാകുന്ന പകർപ്പവകാശ ലംഘനത്തിനെതിരെ ആൾ കേരള പബ്ളിഷേഴ്സ് ആന്റ് ബുക്ക് സെല്ലേഴ്സ് അസോസിയേഷനാണ് രംഗത്ത് വന്നത്. കോപ്പിറൈറ്റുള്ള പുസ്തകങ്ങളുടെ പിഡിഎഫ് വിതരണം ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരം പ്രവണതകൾ പുസ്തക-വിതരണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ഇത് എഴുത്തുകാർക്ക് ലഭിക്കേണ്ട റോയൽറ്റി തുകയെയും ബാധിക്കും. 

വീട്ടിലിരിക്കുന്നവർക്ക് വായിക്കാൻ സൗജന്യമായും വിലക്കുറവിലും പ്രസാധകർ പുസ്തകങ്ങൾ നൽകുന്നുണ്ട്. ഇവ പകർത്താനോ മറ്റുള്ളവർക്ക് നല്കാനോ സാധിക്കാത്ത വിധത്തിലാണ് ഡൗൺലോഡ് ചെയ്യാവുന്നത്.

ഇങ്ങനെയല്ലാത്ത പകർപ്പുകൾ പ്രചരിപ്പിക്കുകയും ഡൗൺലോഡ് ചെയ്യുന്നവർക്കെതിരെ പകർപ്പവകാശ ലംഘനത്തിനാണ് പൊലീസ് കേസെടുക്കുക. തടവുശിക്ഷയും വലിയൊരു തുക നഷ്ടപരിഹാരവും നല്കേണ്ടി വരുന്ന കുറ്റകൃത്യമാണിത്.

MORE IN KERALA
SHOW MORE
Loading...
Loading...