ഗൃഹനാഥനെ വെട്ടി പരുക്കേൽപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ptpganja1
SHARE

കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതിന് കൊല്ലം പത്തനാപുരത്ത് ഗൃഹനാഥനെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നടുമുരുപ്പ് സ്വദേശി തൗഫീഖാനെയാണ് പിടികൂടിയത്. സമൂഹമാധ്യമങ്ങളില്‍ വഴി കോട് ഭാഷ ഉപയോഗിച്ചായിരുന്നു വില്‍പനയെന്ന് പൊലീസ് പറഞ്ഞു.

കഞ്ചാവ് വില്‍പന ചോദ്യം ചെയ്ത ഗൃഹനാഥനെ മൂന്നാഴ്ച്ച മുന്‍പാണ് ഒരു സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്. കേസില്‍ നടുമുരുപ്പ് സ്വദേശിയായ അല്‍ഫഹദിനെ അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൗഫീഖിനെയും പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പത്തനാപുരം മേഖല കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കായിരുന്നു കഞ്ചാവ് വിറ്റിരുന്നത്.

വാട്ട്സാപ് ഗ്രൂപ്പുകള്‍ വഴിയായിരുന്നു വില്‍പന. സ്കോര്‍ എന്നാണ് കഞ്ചാവിന് ഇവര്‍ നല്‍കിയിരുന്ന രഹസ്യകോഡ്. പൊലീസിന് കിറുക്കന്‍മാരെന്നും. 

MORE IN Kuttapathram
SHOW MORE
Loading...
Loading...