കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നു നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; കേസ്

congress-pan
SHARE

കൊല്ലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നു നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഇരവിപുരം ബ്ലോക്ക് കമ്മറ്റി ഭാരവാഹി ബിനോയി ഷാനൂരിന്‍റെ വീട്ടിൽ നിന്നാണ് പതിനഞ്ചുലക്ഷത്തിലധികം രൂപ വില വരുന്ന പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.  പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

പിക്ക് അപ്പ് വാനില്‍ ഇരുപത്തിയഞ്ചു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്. ഇവയ്ക്ക് പൊതുവിപണയില്‍ പതിനഞ്ചുലക്ഷത്തലധികം രൂപ വിലവരുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഭാരവാഹിയായ ബിനോയി ഷാനൂരിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന മറ്റൊരാളെ കൂടി പ്രതിചേർത്തിട്ടുണ്ട്.

ബിനോയി ഷാനൂരിന്‍റെ നേതൃത്വത്തിൽ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്‍ തോതില്‍ നിരോധിത പുകയില ഉൽപന്നങ്ങൾ നഗരത്തില്‍ എത്തിക്കുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ കഴിഞ്ഞ കുറേ നാളുകളായി ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...