ഫുട്ബോള്‍ താരം ഇമ്മാനുവേല്‍ യൂക്കോച്ചി കോഴിക്കോട് അറസ്റ്റിൽ

football-player-2
SHARE

മലബാറിലെ സെവന്‍സ് ഫുട്ബോള്‍ പ്രേമികളുടെ ഇഷ്ടതാരമായ ഇമ്മാനുവേല്‍ യൂക്കോച്ചി കോഴിക്കോട് അറസ്റ്റില്‍. വ്യാജപാസ്പോര്‍ട്ട് കേസില്‍ മഹാരാഷ്ട്ര കാംപ്ടി കോടതി വാറന്‍റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് നാഗ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടെ റോയല്‍ ട്രാവല്‍സ് ടീം താരമാണ് ഇമ്മാനുവല്‍. 

2015ല്‍ വ്യാജപാസ്പോര്‍ട്ടുമായി ഇമ്മാനുവല്‍ യൂക്കോച്ചി നാഗപൂരില്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇമ്മാനുവല്‍ വിചാരണ സമയത്ത് കോടതിയില്‍ ഹാജരായില്ല. ഇതിനെതുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. അതേസമയം കേരളത്തിലെത്തിയ ഇമ്മാനുവല്‍, റോയല്‍ ട്രാവല്‍സ് ടീമുമായി കരാര്‍ ഒപ്പിട്ടു.  കേരളത്തിലെ ഫുട്ബോള്‍ മൈതാനങ്ങളില്‍ ഇമ്മാനുവല്‍ സജീവമാണെന്ന വിവരമറിഞ്ഞാണ് നാഗ്പൂര്‍ പൊലിസ് കോഴിക്കോടെത്തിയത്. 

എന്നാല്‍ യഥാര്‍ഥ പാസ്പോര്‍ട്ട് ഇപ്പോള്‍ കൈവശമുണ്ടെന്നാണ് ഇമ്മാനുവലിന്‍റെ വാദം. കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ ഇമ്മാനുവലിനെ നാഗ്പൂരിലേയ്ക്ക് കൊണ്ടുപോയി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...