ഡോൺ തസ്ലിം വധം: ആറു പ്രതികൾ കർണാടകയിൽ അറസ്റ്റിൽ

taslim-murder-2
SHARE

കാസർകോട് ചെമ്പരിക്ക സ്വദേശി തസ്ലിമിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ ആറുപേരെ ഗുൽബർഗ് പോലീസ് അറസ്റ്റു ചെയ്തു. കർണാടക ഹൂബ്ലി സ്വദേശികളാണ് അറസ്റ്റിലായത്. 

കുപ്രസിദ്ധ ക്രിമിനൽ ഡോൺ തസ്ലീമിനെ തട്ടിക്കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവറെയടക്കം ആറുപേരെയാണ് ഗുൽബർഗ് പൊലീസ് ധർവാർഡിൽ നിന്ന്  അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു ശേഷം പ്രതികൾ ധർവാർഡിൽ ഒളിവിൽ കഴിയുകയായിരുന്നു. ഹൂബ്ലി സ്വദേശികളായ ഇർഫാൻ, അക്ഷയ്, സുരാജ്, ഗുരു രാജ്, അബ്ദുൽ സമദ് എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ ഹൂബ്ലി സ്വദേശി സലീം ഇപ്പോഴും ഒളിവിലാണ്. 

ഇയാൾക്കായുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സ്വർണക്കടത്തക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തസ്ലീമിനെ ഈ മാസം രണ്ടാം തിയതിയാണ് ഗുൽബർഗിൽ വെച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘത്തിന് പങ്കുള്ളതായി അന്വേഷണത്തിൽ പൊലീസിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ കേസിൽ അറസ്റ്റുണ്ടായ സാഹചര്യത്തിൽ ഈ സംഘത്തിനെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

MORE IN Kuttapathram
SHOW MORE
Loading...
Loading...